തേറ്റമല ഗവൺമെൻറ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ നിർമ്മിച്ച ഷട്ടിൽ കോർട്ടിൻ്റെ ഉദ്ഘാടനം ഹൈസ്കൂൾ അധ്യാപകൻ
സുധിലാൽ നിർവഹിച്ചു. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഉപകാരപ്രദമാകുന്ന രീതിയിൽ ഫെഡ് ലൈറ്റ് സംവിധാനത്തോടെയാണ് കോർട്ട് നിർമ്മിച്ചിട്ടുള്ളത്. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ഉല്ലാസത്തിന് കോർട്ട് ഉപകരിക്കട്ടെ എന്ന് ഹെഡ്മാസ്റ്റർ മനോജ് മാത്യു ആശംസിച്ചു.പൂർവ വിദ്യാർത്ഥികളായ സിറാജ് പുളിയനാണ്ടി,നിസാർ ആലസ്സൻ , ഹാഷിം സി എച്ച്,സിനാൻ കെ പി, അൻവർ കെ, ജലീൽ കെ.പി തുടങ്ങിയവർ നേതൃത്വം നൽകി.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ