മീനങ്ങാടി ഗവ പോളിടെക്‌നിക്ക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് കോഴ്‌സ് ആരംഭിച്ചു.
നിരവധി തൊഴിലവസരങ്ങളുള്ള കോഴ്‌സിലേക്ക് എസ്.എസ്.എല്‍.സിയാണ് യോഗ്യത. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗവ സര്‍ട്ടിഫിക്കറ്റ്, എന്‍.എസ്.ഡി.സി നാഷണല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കും. കോളജില്‍ കുറഞ്ഞ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് ടുവീലര്‍, ഫോര്‍ വീലര്‍ ഡ്രൈവിങ് പരിശീലനം നല്‍കുന്നുണ്ട്. ഫോണ്‍- 9633002394, 9744134901.

സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ
കൽപ്പറ്റ: സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ. കാക്കവയൽ, കളത്തിൽ വീട്ടിൽ, അഷ്‌കർ അലി(36)യെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. സീറ്റ് കവർ ബിസിനസ്സിൽ ഒരു സീറ്റ് കവറിന് 2500