കല്പറ്റ: ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെല്പ് ലൈനും എക്സൈസ് വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കൽപ്പറ്റ എമിലിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.എക്സൈസ് പ്രിവന്റിംഗ് ഓഫീസർ പ്രമോദ് കെ.പി ക്ലാസ് ഉദ്ഘാടനം ചെയ്തു.ചൈൽഡ് ഹെല്പ് ലൈൻ ജില്ലാ കോഡിനേറ്റർ അനഘ പി ടി.അധ്യക്ഷത വഹിച്ചു.കൗൺസിലർ നാജിയ ഷെറിൻ, ചൈൽഡ് ഹെൽപ് ലൈൻ സൂപ്പർവൈസർ മുനീർ കെ. പീ , വീനിതാ പ്രദീപ്, സിന്ധു,വി എസ് എന്നിവർ സംസാരിച്ചു.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.