വയനാടിന്റെ ടൂറിസം, സാഹസിക വിനോദ മേഖലകൾക്ക് പുത്തനുണർവ് നൽകിയ ചലഞ്ച് കൽപ്പറ്റയിൽ നിന്നും ആരംഭിച്ചു മുട്ടിൽ – മേപ്പാടി -ചുണ്ടേൽ – വൈത്തിരി -പൊഴുതന തുടങ്ങിയ സ്ഥലങ്ങളിലൂടെ 51 കിമി സഞ്ചരിച്ചു കൽപ്പറ്റയിൽ തിരിച്ചെത്തി. വയനാടിന്റെ പ്രകൃതി ഭംഗിയും മല നിരകളും ഗ്രാമീണ സൗന്ദര്യവും ആസ്വദിക്കാവുന്ന തരത്തിൽ തയ്യാറാക്കിയ റൂട്ട് സൈക്കിൾ മത്സരരാർഥികൾക്കും കാണികൾക്കും ആവേശമായി
കൽപ്പറ്റ ഡിവൈഎസ്‌പി ബിജുരാജ് ഫ്ലാഗ് ഓഫ് ചെയ്തു.
നാലു കാറ്റഗറികളിലായി നടന്ന മത്സരത്തിൽ മെൻ എലൈറ്റ് റോഡ് വിഭാഗത്തിൽ കോഴിക്കോട് സ്വദേശി സാൽവി AJ, മെൻ MTB വിഭാഗത്തിൽ മൈസൂർ സ്വദേശി ലക്മിഷ്, സ്ത്രീകളുടെ വിഭാഗത്തിൽ എറണാകുളം സ്വദേശിനി അലാനീസ്, മെൻ മാസ്റ്റേഴ്സ് വിഭാഗത്തിൽ തൃശൂർ സ്വദേശിയായ സുദിൻ ചന്ദ്രൻ എന്നിവർ ഒന്നാമതെത്തി

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്