മുണ്ടേരിയിൽ വെച്ച് നടക്കുന്ന യുവാകപ്പ് ജില്ലാ ലീഗ് മത്സരങ്ങളിൽ മാനന്തവാടി സബ് ജില്ലയിൽ നിന്നും ജിഎച്ച്എസ്എസ് പനമരം ക്വാളിഫൈ ചെയ്തു. വെള്ളമുണ്ട ഗവൺമെന്റ് സ്കൂളിൽ വെച്ച് നടന്ന മത്സരത്തിൽ ജിവിഎച്ച്എസ്എസ് മാനന്തവാടിയെയാണ് ജിഎച്ച്എസ്എസ് പനമരം തോൽപ്പിച്ചത്. വിജയികളെ പനമരം സ്കൂൾ പിടിഎ സ്റ്റാഫ് അനുമോദിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിങ്ങാരി പ്രദേശത്ത് നാളെ (നവംബർ 19) രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ







