മുട്ടിൽ: ലെൻസ്ഫെഡ് വയനാട്ജില്ലാ കൺവൻഷൻ മുട്ടിൽ കോപ്പർകിച്ചൺ ഓഡിറ്റോറിയത്തിൽ ബഹു: എം.എൽ.എ ടി. സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹാരിസ് അറയ്ക്കൽ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡന്റ് എഞ്ചി. സി. എസ്സ് വിനോദ്കുമാർ മുഖ്യ പ്രഭാഷണം നടത്തി. മുണ്ടക്കൈ _ ചുരൽ മല പ്രദേശങ്ങളിലെ പുരരധിവാസം വേഗത്തിലാക്കണമെന്നും പരിസ്ഥിതി ലോല കരിനിയമങ്ങൾ പിൻവലിക്കണമെന്നും ഭൂവിനിയോഗബിൽ നിയമസഭ പാസ്സാക്കി നിയമമായി പുറപ്പെടുവിക്കണമെന്നും യോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവിശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി എം. രവീന്ദ്രൻ മുൻസിപ്പൽ ചെയർമാൻ റ്റി. ജെ. ഐസക്ക്, സംസ്ഥാന ഭാരവാഹികളായ ഇ. പി. ഉണ്ണികൃഷ്ണൻ, സലിൽകുമാർ പി.സി, കെ. സുരേന്ദ്രൻ, ബെഞ്ചമിൻ പി.വി, ജില്ലാ ഭാരവാഹികളായ മുഹമ്മദ് മുസ്തഫ വി.പി, ജാഫർ സേട്ട്, സതീഷ് അരിവയൽ, ജെയിംസ് ജോസഫ്, ഫൈസൽ സിറ്റാടൽ, വി.ജെ സിബിൻസൺ, ജിൻസൺ ജോസഫ്, രാമകൃഷ്ണൻ റ്റി. എ, ഏലിയാസ് എ.കെ, സാബു തോമസ് തുടങ്ങിയവർ സംസാരിച്ചു.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്