നായ്ക്കട്ടി: മുത്തച്ഛനൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച്
ഗുരുതര പരിക്കേറ്റ മൂന്ന് വയസുകാരൻ മരിച്ചു. നായ്ക്കട്ടി മറുകര രഹീഷിന്റേയും, അഞ്ജനയുടേയും മകൻ ദ്രുപത് (3) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. അഞ്ജനയുടെ പിതാവ് മോഹൻദാസ് ദ്രുപതിനെയും കൊണ്ട് റോഡ് മുറിച്ച് കടക്കുന്നതിനിടെ മീനങ്ങാടി ഭാഗത്തു നിന്നു വന്ന ബൈക്കിടിക്കുകയായിരുന്നു. തുടർന്ന് റോഡിൽ തെറിച്ചുവീണ് സാരമായ പരിക്കേറ്റ കുട്ടിയെ ഉടൻ മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

സ്‌പോട്ട് അഡ്മിഷൻ
കല്‍പ്പറ്റ ഗവ ഐ.ടി.ഐയിലെ ഒഴുവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 26,27, 29 തിയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഐടിഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9995914652, 9961702406