ഇനി ടിക്കറ്റ് റദ്ദാക്കേണ്ട ; പുതിയ സൗകര്യമൊരുക്കി ഇന്ത്യൻ റെയില്‍വേ

സാധാരണക്കാർക്ക് വളരെ എളുപ്പത്തിലും ബജറ്റിന് അനുസരിച്ചും യാത്ര ചെയ്യാൻ കഴിയുന്ന സംവിധാനമാണ് ട്രെയിൻ. എന്നാല്‍ ട്രെയിൻ ബുക്കിംഗുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളും യാത്രക്കാർക്ക് നേരിടേണ്ടിവരും. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് പേര്. ഒരാള്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ അതിന്റെ പേരും തീയതിയും മാറ്റുകയെന്നത് വളരെ ബുദ്ധിമുട്ട് നിറഞ്ഞ ഒന്നാണ്. അത്തരം സന്ദർഭങ്ങളില്‍ യാത്രക്കാർ സാധാരണയായി അവരുടെ ടിക്കറ്റുകള്‍ റദ്ദാക്കുകയും പുതിയ ടിക്കറ്റ് എടുക്കുകയുമാണ് ചെയ്യുന്നത്. ഇതിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യ റെയില്‍വേ. ഒരാള്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ അതിലെ പേര് യാത്ര തീയതി എന്നിവ മാറ്റാൻ കഴിയുന്ന പുതിയ പദ്ധതിയാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. റിസർവേഷൻ കൗണ്ടറില്‍ നിന്ന് ബുക്ക് ചെയ്യുന്ന ഓഫ്‌ലെെൻ ടിക്കറ്റുകള്‍ക്ക് മാത്രമേ പേര് മാറ്റാനുള്ള ഓപ്ഷൻ ലഭ്യമാകൂ. മാതാപിതാക്കള്‍, സഹോദരൻ അല്ലെങ്കില്‍ മക്കള്‍ പോലുള്ള അടുത്ത കുടുംബാംഗങ്ങളുടെ പേരിലേക്ക് മാത്രമേ ടിക്കറ്റ് മാറ്റാൻ കഴിയൂ. കൂടാതെ ഒരു ഗ്രൂപ്പിന് വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്താല്‍ അതിലെ ഒരു അംഗത്തിന്റെയും പേര് മാറ്റം. പേര് മാറ്റുന്നതിന് ബുക്ക് ചെയ്ത ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും അടുത്തുള്ള റെയില്‍വേ റിസർവേഷൻ കൗണ്ടറില്‍ ബന്ധപ്പെടണം. പേര് മാറ്റുന്നതിന് ആദ്യം അപേക്ഷ സമർപ്പിക്കണം. ഇതിനൊടൊപ്പം ടിക്കറ്റില്‍ പേരുള്ള ആളുടെയും ആരുടെ പേരിലേക്കാണോ മാറ്റുന്നത് അവരുടെ ഐഡി പ്രൂഫും നല്‍കണം. ഒരു യാത്രക്കാരന് ഒരു തവണ മാത്രമേ പേര് മാറ്റാൻ കഴിയും. തീയതി മാറ്റാൻ ഓഫ്‌ലെെനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ സൗകര്യം ലഭ്യമാകുക. ബുക്ക് ചെയ്ത ട്രെയിനിന്റെ യാത്ര തീയതി മാറ്റാൻ ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പെങ്കിലും റിസർവേഷൻ കൗണ്ടറില്‍ ബന്ധപ്പെടണം. യാത്ര തീയതി മാറ്റാനുള്ള അഭ്യർത്ഥനയ്‌ക്കൊപ്പം നിങ്ങളുടെ യഥാർത്ഥ ടിക്കറ്റും സമർപ്പിക്കണം. കണ്‍ഫോം ടിക്കറ്റുകള്‍ക്ക് മാത്രമേ ഈ സൗകര്യം ലഭിക്കും. ഓരോ യാത്രക്കാരനും ഒരു തവണ മാത്രമേ യാത്രാ തീയതി മാറ്റാൻ കഴിയൂ. ടിക്കറ്റുകള്‍ റദ്ദാക്കുന്നത് തടയാൻ അത് സഹായിക്കുന്നതായി അധികൃതർ പറയുന്നു.

വയനാട് ഫ്ളവർ ഷോ 28 – ന് തുടങ്ങും : ഒരു മാസം കൽപ്പറ്റയിൽ പൂക്കാലം

കൽപ്പറ്റ : വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും സ്നേഹ ഇവൻ്റ്സും ചേർന്നൊരുക്കുന്ന 39-മത് വയനാട് ഫ്ളവർ ഷോയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി . നവംബർ 28 മുതൽ ഡിസംബർ 31 വരെ കൽപ്പറ്റ ബൈപ്പാസ്

പി.എസ്‍.സി അഭിമുഖം

വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂള്‍പാർട്ട്‌ ടൈം ഹൈ സ്കൂൾ ടീച്ചര്‍ – ഉർദ്ദു (കാറ്റഗറി നമ്പര്‍ 384/2024 ) തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബർ മൂനിന്ന് കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍

പാരാ ലീഗൽ വോളന്റിയർ നിയമനം

മാനന്തവാടി താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി പാരാ ലീഗൽ വോളന്റിയർ നിയമനം നടത്തുന്നു. സർക്കാർ സർവീസിൽ നിന്നും വിരമിച്ചവർ, അധ്യാപകർ, മുതിർന്ന പൗരന്മാർ, അംഗനവാടി വർക്കർമാർ, എം.എസ്.ഡബ്ല്യൂ/ നിയമ വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർഥികൾ

വൈദ്യുതി മുടങ്ങും

പനമരം കെഎസ്ഇബി പരിധിയിലുള്ള മാങ്കാണി ട്രാൻസ്‌ഫോർമറിൽനാളെ (നവംബര്‍ 27) രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp

ഗതാഗത നിയന്ത്രണം

നൂൽപ്പുഴ പഞ്ചായത്തിലെ മണലാടി – പള്ളിവയൽ റോഡിലും കല്ലൂര്‍ – കല്ലുമുക്ക് റോഡിലും നവീകരണ പ്രവര്‍ത്തികൾ നടക്കുന്നതിനാൽ നാളെ (നവംബര്‍ 27) മുതൽ രണ്ട് മാസത്തേക്ക് ഗതാഗതം നിരോധിച്ചതായി നൂൽപ്പുഴ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍

വാകേരി ശ്രേയസ് ലോക പുരുഷ ദിനാചരണം സംഘടിപ്പിച്ചു.

വാകേരി യൂണിറ്റിൽ സംഘടിപ്പിച്ച ലോക പുരുഷ ദിനാചരണം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ കെ. കെ.വർഗീസ് അധ്യക്ഷത വഹിച്ചു.സ്വാശ്രയ സംഘ അംഗങ്ങളായ പുരുഷന്മാരെ ആദരിച്ചു.ബാങ്ക് സാമ്പത്തിക സാക്ഷരത

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.