കാവുമന്ദം കാലിക്കുനി എടത്തറ ശിവക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള സർവ്വൈശ്വര്യ പൂജയും തൃകാർത്തികവിളക്കും 2024 ഡിസംബർ 13 വെള്ളിയാഴ്ച വൈകുന്നേരം 6.30ന് ബ്രഹ്മശ്രീ മരനെല്ലി മോഹനൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രാങ്കണത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്.എല്ലാ ഭക്തജനങ്ങളും സർവ്വൈശ്വര്യ പൂജയിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ
നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.