ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം അത് പ്രാതല്‍ തന്നെയാണ്. ശരീരത്തിന് ഊർജവും ആരോഗ്യവും നല്‍കാൻ പ്രഭാത ഭക്ഷണം പ്രധാന പങ്കുവഹിക്കുന്നു. എന്നാല്‍ തിരക്കുപിടിച്ച ജീവിതത്തില്‍ പലരും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നതായി കണ്ട് വരുന്നു. ഭക്ഷണങ്ങളില്‍ ഒരിക്കലും ഒഴിച്ചുകൂടാനാവാത്തതാണ് പ്രഭാത ഭക്ഷണം. പ്രഭാത ഭക്ഷണം ഒഴിവാക്കിയാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകും. ഉറക്കമെഴുന്നേറ്റ് ഒരു മണിക്കൂറിനുള്ളില്‍ തന്നെ പ്രഭാത ഭക്ഷണം കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നത്. പ്രഭാത ഭക്ഷണം വൈകുന്നത് പോലും ആരോഗ്യത്തിന് അപകടമെന്നാണ് പറയുന്നത്. വണ്ണം കുറയ്ക്കാനായി ഇന്നത്തെ തലമുറ പലപ്പോഴും പ്രഭാത ഭക്ഷണം ഉള്‍പ്പെടെ ഒഴിവാക്കാറുണ്ട്. അങ്ങനെ ഒഴിവാക്കുന്നവർ ഇനി ഒരു കാര്യം ശ്രദ്ധിച്ചോളൂ. ഒരു കാരണവശാവും പ്രഭാത ഭക്ഷണം ഒഴിവാക്കരുതെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. പ്രാതല്‍ ഒഴിവാക്കിയാല്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രഭാതഭക്ഷണം കഴിക്കാത്തവരില്‍ ഹൃദ്രോഗസാധ്യത 27 ശതമാനവും പക്ഷാഘാത സാധ്യത 18 ശതമാനവും വർദ്ധിക്കുന്നതായി അടുത്തിടെ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. പ്രഭാതഭക്ഷണം കഴിക്കുന്ന ആളുകള്‍ക്ക് സാധാരണയായി കഴിക്കാത്തവരേക്കാള്‍ പൊണ്ണത്തടിയും പ്രമേഹവും ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് ഹാർട്ട് അസോസിയേഷൻ പുറത്ത് വിട്ട റിപ്പോർട്ടില്‍ പറയുന്നു. എല്ലാ ദിവസവും പ്രഭാതഭക്ഷണം കഴിക്കുന്നവരില്‍ അമിതവണ്ണവും ഇൻസുലിൻ പ്രതിരോധ സിൻഡ്രോം നിരക്ക് 35 ശതമാനം മുതല്‍ 50 ശതമാനം വരെ കുറവാണെന്ന് ഗവേഷകർ അവരുടെ പഠനത്തില്‍ കണ്ടെത്തി. ഫലങ്ങള്‍ സൂചിപ്പിക്കുന്നത് പ്രഭാതഭക്ഷണം ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമായിരിക്കാം,ടൈപ്പ്-2 പ്രമേഹവും ഹൃദയ സംബന്ധമായ അസുഖങ്ങളും കുറയ്ക്കുന്നതില്‍ പ്രഭാതഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം കൊടുത്താല്‍ ഒർമ്മ ശക്തി കൂടുകയും നിരീക്ഷണപാടവും കൂടുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കുട്ടികളിലെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ബ്രേക്ക് ഫാസ്റ്റ് സഹായിക്കുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പ്രഭാത ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങളും ഉണ്ട്. ഫാസ്റ്റ് ഫുഡ് ഒരിക്കലും പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തരുത്. ചോക്ലേറ്റ്, ഫ്രൈഡ് ബ്രഡ്, ടീ കേക്ക് എന്നിവയും രാവിലെ കഴിക്കാൻ പാടില്ല. ബ്രേക്ക്ഫാസ്റ്റ് എപ്പോഴും പോഷക സമ്പുഷ്ടമായിരിക്കണം. പാല്‍, മുട്ട, പയർവർഗ്ഗങ്ങള്‍ എന്നിവ പ്രാതലില്‍ ഉള്‍പ്പെടുത്താം. രാത്രി അമിതമായി ആഹാരം കഴിക്കുന്നവരെക്കാള്‍ ഭാരക്കുറവ് പ്രാതല്‍ നന്നായി കഴിച്ച് രാത്രി ഭക്ഷണം മിതമാക്കുന്നവർക്കാണ്.

‘മെസ്സി വരും ട്ടാ’; മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന് ഔദ്യോഗിക അറിയിപ്പ്
തിരുവനന്തപുരം: മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തും. അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം നവംബറില്‍ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു. ഫിഫയുടെ സൗഹ്യദ മത്സരങ്ങള്‍ക്കായാണ് കേരളത്തിലെത്തുക. നവംബർ 10നും 18നും