വീടിന്റെ അടുക്കള നവീകരിക്കാൻ എല്ലാവർക്കും ആഗ്രഹമുണ്ടാകും. സാമ്പത്തിക പ്രയാസംകൊണ്ട് അത്തരം ആഗ്രഹം മാറ്റിവച്ചവരാണോ നിങ്ങൾ..? എങ്കിൽ ഇനി അടുക്കള നവീകരിക്കാൻ തദ്ദേശ സ്വയംഭരണം സ്ഥാപനങ്ങൾ പണം തരും. ഈസി കിച്ചൻ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രകാരം 75,000 രൂപയാണ് ഒരു അടുക്കളയ്ക്ക് ലഭിക്കുക. തറമാറ്റി കോണ്ക്രീറ്റ് ചെയ്ത് സെറാമിക് ടൈൽ പാകാം. ഗ്രാനൈറ്റ് കിച്ചൻ സ്ലാബ്, എംഡിഎഫ്, കിച്ചൻ അലമാര, 200 ലിറ്റർ വാട്ടർടാങ്ക്, കിച്ചൻ സിങ്ക്, പൈപ്പ്, പെയിന്റിങ്, സോക്പിറ്റ് നിർമാണം എന്നിവയ്ക്കും പണം ലഭിക്കും. വയറിംഗ് ഉൾപ്പെടെ ഇലക്‌ട്രിക്കൽ പ്രവൃത്തികൾക്ക് ആറായിരം രൂപ ചെലവിടാം. ഇതിൽ ചിലതുമാത്രം മതിയെങ്കിൽ അതനുസരിച്ച് ധനസഹായം കണക്കാക്കും. വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ കൂടാത്ത പൊതുവിഭാഗത്തിൽ പെട്ടവർക്കാണ് ആനുകൂല്യത്തിന് അർഹതയുള്ളത്. പട്ടികജാതി വിഭാഗത്തിൽ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കൂടാത്തവർക്കും ആനുകൂല്യത്തിന് അർഹതയുണ്ട്. പട്ടികവർഗ്ഗ വിഭാഗത്തിന് വരുമാന പരിധിയില്ല. അതേസമയം ലൈഫ് ഉൾപ്പെടെയുള്ള ഭവനനിർമാണ പദ്ധതികളിൽ ലഭിച്ച വീടുകൾക്ക് ധനസഹായം ലഭിക്കില്ല.

‘എയിംസ് അടക്കം യാഥാര്‍ത്ഥ്യമാക്കണം’; ബജറ്റിന് മുന്നോടിയായി കേന്ദ്രത്തിന് മുന്നില്‍ ആവശ്യങ്ങളുമായി കേരളം
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മുന്നിൽ ആവശ്യങ്ങളുമായി കേരളം. കേന്ദ്ര ബജറ്റിന് മുന്നോടിയായി നടത്തിയ ധനകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ധനകാര്യ മന്ത്രി കെ







