ഹോട്ടല്‍ വ്യവസായ മേഖലയെ പ്രതിസന്ധിയിലാക്കി വാടകയിലും ജിഎസ്ടി വർദ്ധിക്കും. ഇനി മുതല്‍ വാടകയ്ക്ക് മേല്‍ 18% ജിഎസ്ടി കൂടി വരുന്നതോടെ നടത്തിപ്പുകാർ വൻബാധ്യതയിലേക്ക്. കെട്ടിട ഉടമകള്‍ക്ക് ജിഎസ്ടി രജിസ്ട്രേഷൻ ഇല്ലെങ്കില്‍ വാടകക്കാരായ വ്യാപാരികള്‍ വാടകയ്ക്ക് 18% ജിഎസ്ടി നല്‍കണമെന്നാണ് ജിഎസ്ടി കൗണ്‍സിലിന്റെ പുതിയ തീരുമാനം. അടിക്കടിയുള്ള പാചകവാതക വിലക്കയറ്റം മൂലമുള്ള പ്രതിസന്ധിക്ക് പിന്നാലെയാണ് വാടകക്ക് മേലുള്ള ജിഎസ്ടിയും വഹിക്കേണ്ടി വരുന്നത്. കോമ്പോണ്ടിംഗ് സ്‌കീമിലാണ് വ്യാപാരി രജിസ്‌ട്രേഷനെങ്കില്‍ തുക കൈയില്‍ നിന്നും നല്‍കേണ്ടിവരും. പലരും വാടക കരാറില്ലാതെ ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ വസ്തുവില്‍ എൻഒസി ഉപയോഗിച്ച് ജിഎസ്ടി രജിസ്‌ട്രേഷൻ എടുത്തവരാണ്. ഇവർ വസ്തുവിന്റെ വാടക കണക്കാക്കി അതിന് ജിഎസ്ടി അടയ്‌ക്കേണ്ടി വരും. ഇത്തരത്തില്‍ റിവേഴ്‌സ് ചാർജ് വഴി നികുതി അടയ്‌ക്കേണ്ടി വരുമ്പോള്‍ കോമ്പോണ്ടിംഗ് രീതിയില്‍ രജിസ്‌ട്രേഷൻ എടുത്തിട്ടുള്ളവർക്ക് നഷ്ടം വരും. മറ്റുള്ളവർക്ക് ഈ തുക ഇൻപുട്ട് ക്രെഡിറ്റ് ആയി തിരിച്ചു കിട്ടുമ്പോള്‍ കോമ്പോണ്ടിംഗ് സ്‌കീമിലെ വ്യാപാരികള്‍ക്ക് നഷ്ടം വരും.

‘എയിംസ് അടക്കം യാഥാര്‍ത്ഥ്യമാക്കണം’; ബജറ്റിന് മുന്നോടിയായി കേന്ദ്രത്തിന് മുന്നില്‍ ആവശ്യങ്ങളുമായി കേരളം
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മുന്നിൽ ആവശ്യങ്ങളുമായി കേരളം. കേന്ദ്ര ബജറ്റിന് മുന്നോടിയായി നടത്തിയ ധനകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ധനകാര്യ മന്ത്രി കെ







