മതിയായ രേഖകളില്ലാതെ സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ച
1063200 രൂപയുമായി രണ്ട് പേരെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതർ പിടികൂടി. തിരൂരങ്ങാടി സ്വദേശികളായ നിസ്സാർ ( 36), അബ്ദുൾ നാസർ ( 36) എന്നിവരാണ് വാഹന പരിശോധനക്കിടെ എക്സൈസിൻ്റെ പിടിയിലായത്. ബാംഗ്ളൂരിൽ നിന്നും വരുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന KA 01 AG 7632 അശോക് ലൈലൻഡ് – ലോറിയിൽ നിന്നുമാണ് ഇന്ന് രാവിലെ 10.15 ഓടെ പണം പിടികൂടിയത്. പണവും പിടികൂടിയവരെയും പൊലിസിന് കൈമാറും. മുത്തങ്ങ എക്സൈസ് ഇൻസ്പെക്ടർ പി ബാബുരാജ്, പ്രിവന്റീവ് ഓഫിസർമാരായ പി പി ശിവൻ, റ്റി ബി അജീഷ് സി ഇ ഒ മാരായ എ എം ബിനുമോൻ, അഭിലാഷ് ഗോപി എന്നിവർ ചേർന്നാണ് പണം പിടികൂടിയത്.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.