തേറ്റമല സംഘചേതന ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. വാർഡിലെ ജനകീയ പ്രശ്നങ്ങളും വികസന പ്രവർത്തനവും സ്ഥാനാർത്ഥികൾ ജയിച്ചു വന്നാൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചുമുള്ള ഒരു തുറന്ന ചർച്ചയായി പരിപാടി മാറി. യുനുസ് മാസ്റ്റർ മോഡറേറ്ററായിരുന്നു. കെ.അൻവർ സ്വാഗതവും കെ.പിഹാരിസ് നന്ദിയും പറഞ്ഞു.

‘സിബിലില്ലേ ലൈഫില്ല’; സിബില്‍ സ്‌കോറില്‍ തകരുന്ന ജീവിതങ്ങള്‍
കൊച്ചി: വായ്പയ്ക്കായി ചെന്നാല്‍ സിബില്‍ സ്‌കോര്‍ വെല്ലുവിളിയാകുന്ന ദുരനുഭവം നേരിട്ടവരായിരിക്കും നമ്മളില്‍ പലരും. നിസ്സഹായസ്ഥയും നാണക്കേടും തോന്നിയ ഘട്ടങ്ങളുണ്ടാവും. പലിശക്കാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കേണ്ടി വരുന്ന അവസ്ഥയും ജപ്തിയും വാര്‍ത്തയിലൂടെ തന്നെ നമ്മള്‍ കണ്ടിട്ടുണ്ട്