മതിയായ രേഖകളില്ലാതെ സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ച
1063200  രൂപയുമായി രണ്ട് പേരെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതർ പിടികൂടി.  തിരൂരങ്ങാടി സ്വദേശികളായ നിസ്സാർ ( 36), അബ്ദുൾ നാസർ ( 36) എന്നിവരാണ് വാഹന പരിശോധനക്കിടെ എക്സൈസിൻ്റെ പിടിയിലായത്. ബാംഗ്ളൂരിൽ നിന്നും വരുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന KA 01 AG 7632 അശോക് ലൈലൻഡ് – ലോറിയിൽ നിന്നുമാണ് ഇന്ന് രാവിലെ 10.15 ഓടെ പണം പിടികൂടിയത്.  പണവും പിടികൂടിയവരെയും പൊലിസിന് കൈമാറും. മുത്തങ്ങ എക്സൈസ്  ഇൻസ്പെക്ടർ  പി ബാബുരാജ്, പ്രിവന്റീവ് ഓഫിസർമാരായ പി പി ശിവൻ, റ്റി ബി അജീഷ് സി ഇ ഒ മാരായ എ എം ബിനുമോൻ, അഭിലാഷ് ഗോപി എന്നിവർ ചേർന്നാണ് പണം പിടികൂടിയത്.

തദ്ദേശ തിരഞ്ഞെടുപ്പ്: മാനന്തവാടി നഗരസഭയില്‍ എസ്.ഡി.പി.ഐ പത്ത് ഡിവിഷനുകളിൽ മല്‍സരിക്കും
മാനന്തവാടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ മാനന്തവാടി നഗരസഭയില്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) 10 ഡിവിഷനുകളിൽ മല്‍സരിക്കാന്‍ തീരുമാനിച്ചു. അവകാശങ്ങള്‍ അര്‍ഹരിലേക്കെത്തിച്ച് അഴിമതിയില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന മുദ്രാവാക്യവുമായാണ്
 
								 
															 
															 
															 
															






