ചാരായം നിര്‍മ്മിക്കാനാവശ്യമായ വാഷ് സൂക്ഷിച്ചുവച്ച കുറ്റത്തിന് വാളാട് കാരച്ചാല്‍ സ്വദേശിയായ വലിയമുറ്റം വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (59)എന്നയാളെ മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശറഫുദ്ദീന്‍ ടി യും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 45 ലിറ്റര്‍ വാഷ് കണ്ടെത്തി.ജെഎഫ്‌സിഎം11 മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.പ്രിവന്റീവ് ഓഫീസര്‍ ബാബു മൃദുല്‍ ഇ.കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജേഷ് വിജയന്‍, ജ്യോബിഷ് കെ. യു, വിപിന്‍ വില്‍സണ്‍,സാലിം.ഇ, സിബിജ പി.പി,എന്നിവര്‍ പങ്കെടുത്തു.

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ
നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.