ദേശീയ കർഷക സമരത്തിന് ഐക്യദാർഢ്യവുമായി ദ്വാരക സെന്റ് അൽഫോൻസാ ഫൊറോനാ ദേവാലയ ജനസംരക്ഷണ സമിതി. കരിനിയമങ്ങൾ പിൻവലിക്കുക, കർഷകരെയും കാർഷിക വിളകളെയും സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ആയിരുന്നു പിന്തുണ പ്രഖ്യാപിച്ചത്.അന്നമൂട്ടുന്ന അടിസ്ഥാനവർഗത്തെ അവഗണിച്ചും ഭീഷണിപ്പെടുത്തിയും മുന്നോട്ടുപോകാൻ കഴിയില്ലെന്നു ധർണ ഉൽഘാടനം ചെയ്തു കൊണ്ട് ഫാ. ഷാജി മുളകുടിയാങ്കൽ പറഞ്ഞു. തോമസ് വന്മേലിൽ, റെനിൽ കഴുതാടി, ബിനു കപ്പിയാരുമലയിൽ, ഫാ. അഖിൽ കുന്നത്ത് എന്നിവർ സംസാരിച്ചു.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു
സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് & ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന്‍ മുഖേന പ്രത്യേക