കൽപ്പറ്റ : ചരിത്രത്തെ വളച്ചൊടിക്കുകയാണ് ബിജെപിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ അദ്ദേഹം കൽപ്പറ്റയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.മരം കോച്ചുന്ന തണുപ്പിലും ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന് കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണ ഉണ്ടാവണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കേരളത്തിൽ ഈ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വൻ ആധിപത്യം ഉണ്ടാകുമെന്നും ഇതൊരു സെമിഫൈനൽ ആണെന്നും അദ്ദേഹം പറഞ്ഞു. വയനാട് ജില്ല യുഡിഎഫ് കൺവീനർ പിപിഎ കരീം,എഐസി സി അംഗം കെ.സി റോസക്കുട്ടി ടീച്ചർ, വയനാട് ഡിസിസി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പര്യടനത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം.പി ഇന്ന് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് യുഡിഎഫ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 11 മണിക്ക് വെണ്‍മണിയില്‍ നടക്കുന്ന കുടുംബസംഗമത്തോടെയാണ് അദ്ദേഹത്തിന്റെ ജില്ലയിലെ പരിപാടികള്‍ക്ക് തുടക്കമായത്. അമ്പലകൊല്ലിയില്‍ കുടുംബസംഗമം, 12 മണിക്ക് എടവക ദ്വാരക, ഉച്ചക്ക് രണ്ടിന് ഇരുളം, വൈകിട്ട് മൂന്ന് മണിക്ക് കൂടോത്തുമ്മല്‍ എന്നിവിടങ്ങളില്‍ പൊതുയോഗത്തില്‍ പങ്കെടുക്കും. നാല് മണിക്ക് കോട്ടത്തറ കുറുമ്പാലക്കോട്ടയില്‍ കുടുംബസംഗമം, വൈകിട്ട് അഞ്ചിന് വൈത്തിരിയില്‍ കണ്‍വെന്‍ഷന്‍ എന്നിങ്ങനെയാണ് കെ.സി വേണുഗോപാലിന്റെ പരിപാടി.