ഒരു പുതിയ കാർ വാങ്ങണമെങ്കില്‍ ഇക്കാലത്ത് ലക്ഷങ്ങള്‍ വേണ്ടിവരും. കാറുകള്‍ വാങ്ങാാൻ ബാങ്കുകള്‍ ലോണുകള്‍ വാരിക്കോരി നല്‍കുന്നുണ്ടെങ്കിലും വലിയ വിലയും തിരിച്ചടവും കണക്കിലെടുത്ത് സാധാരണക്കാർ കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന സെക്കൻഡ് ഹാൻഡ് കാറുകള്‍ അഥവാ യൂസ്ഡ് കാറുകളെ ആശ്രയിക്കുകയാണ് പതിവ്. വാഹന ഉടമകളില്‍ നിന്ന് നേരിട്ട് കാർ വാങ്ങുന്നവരും യൂസ്ഡ് കാർ കമ്പനികളില്‍ നിന്ന് വാങ്ങുന്നവരും ഉണ്ട്. എന്നാല്‍ ഇത്തരത്തില്‍ യൂസ്‌ഡ് കാർ കമ്പനികളില്‍ നിന്ന് കാർ വാങ്ങുകയാണെങ്കില്‍ ഇനി കൂടുതല്‍ പണം നല്‍കേണ്ടി വരും. യൂസ്‌ഡ് കാർ കമ്പനികളില്‍ നിന്ന് വാങ്ങുമ്പോള്‍ ജിഎസ്ടി കൂടുതല്‍ നല്‍കേണ്ടി വരുന്നതിനാലാണ് മതി. ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് യൂസ്ഡ് കാർ കമ്പനികളില്‍ നിന്ന് വാഹനം വാങ്ങുമ്പോള്‍ കൂടുതല്‍ ജിഎസ്ടി ഈടാക്കാൻ തീരുമാനിച്ചത്. കമ്പനികള്‍ക്ക് കിട്ടുന്ന ലാഭത്തിന്റെ 18 ശതമാനം ജി.എസ്.ടി ഈടാക്കാനാണ് തീരുമാനം. അതേസമയം ഇൻഷുറൻസ് പോളിസികളുടെ ജിഎസ്ടി എടുത്തു കളയുന്നതില്‍ യോഗം തീരുമാനമെടുത്തിട്ടില്ല. ജനുവരിയില്‍ നടക്കുന്ന യോഗത്തില്‍ ഇക്കാര്യം വീണ്ടും പരിഗണിച്ചേക്കും. കാരമല്‍ പോപ്‌കോണിന്റെ ജിഎസ്ടി 12 ശതമാനമായി ഉയർത്തി. പഞ്ചസാര ചേർത്ത ഉല്പന്നങ്ങള്‍ക്ക് ഉയർന്ന നിരക്കുന്നുണ്ടെന്ന കാരണത്താലാണ് ഇത്. എന്നാല്‍ ജീൻ തെറാപ്പിയെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കശുവണ്ടി കർഷകർ നേരിട്ട് വില്പന നടത്തിയാല്‍ ജിഎസ്ടി ഉണ്ടാകില്ല. ഓണ്‍ലെൻ സേവനങ്ങള്‍ സ്വീകരിക്കുന്ന വ്യക്തിയുടെ സംസ്ഥാനം ബില്ലില്‍ രേഖപ്പെടുത്തണമെന്ന കേരളത്തിന്റെ ദീർഘകാല ആവശ്യം ജിഎസ്ടി കൗണ്‍സില്‍ അംഗീകരിച്ചു. നിലവില്‍ ബില്ലില്‍ അത്തരം പരാമർശം ഇല്ലാത്തതിനാല്‍ ഉപഭോഗം നടക്കുന്ന സംസ്ഥാനത്തിന് നികുതി നഷ്ടം നേരിട്ടിരുന്നു.

കാർഷിക തൊഴിൽ സേന സജ്ജം; പിന്തുണയുമായി സുൽത്താൻ ബത്തേരി ബ്ലോക്ക്
ബത്തേരി: ദിവസേനയുള്ള കാർഷിക പ്രവൃത്തികൾക്ക് തൊഴിലാളികളെ കിട്ടാതെ ബുദ്ധിമുട്ടുകയും ഉപകരണങ്ങൾക്ക് അമിത വാടക നൽകി നടുവൊടിയുകയും ചെയ്യുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാൻ സജീവമാവുകയാണ് സുൽത്താൻ ബത്തേരി ബ്ലോക്കിലെ കൃഷ്ണഗിരിയിൽ രൂപീകരിച്ച കാർഷിക തൊഴിൽ സേന. കൃഷിക്ക്