തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തി. ബൂത്തിലെ സിസിടിവി ദൃശ്യം അടക്കം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഇലക്‌ട്രോണിക് രേഖകള്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാന്‍ ആകില്ലെന്നതാണ് ഭേദഗതി. 1961-ലെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ 93 റൂള്‍ ആണ് ഭേദഗതി ചെയ്തത്. സ്ഥാനാര്‍ഥികളുടെ വീഡിയോ റെക്കോര്‍ഡിങ്ങുകള്‍, സിസിടിവി ദൃശ്യങ്ങള്‍ തുടങ്ങിയവയുടെ ദുരുപയോഗം തടയാന്‍ ആണ് ഭേദഗതിയെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. അതേസമയം, ഭേദഗതി കൊണ്ടുവന്നതില്‍ സിപിഐഎം പോളിറ്റ് ബ്യൂറോ പ്രതിഷേധം രേഖപ്പെടുത്തി. പെരുമാറ്റ ചട്ട ഭേദഗതി പിന്‍വലിക്കണം എന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റേത് പിന്തിരിപ്പന്‍ നടപടിയെന്ന് പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാര്‍ട്ടികളുമായി കൂടിയാലോചന നടത്താതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടത്തില്‍ മാറ്റം വരുത്തിയതെന്നും ഇത് തെരഞ്ഞെടുപ്പിന്റെ സുതാര്യതയെ ബാധിക്കുന്നതാണെന്നും പി.ബി പ്രസ്താവനയില്‍ പറഞ്ഞു.

ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കി ഡോ. ഡോണ ബെന്നി
മദ്രാസ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കി ഡോ. ഡോണ ബെന്നി. 2016-2021 കാലയളവിൽ കേന്ദ്ര സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസത്തിനുള്ള INSPIRE അവാർഡ് ജേതാവ് കൂടിയായ ഡോണ, നിലവിൽ







