ഹോം ലോണിന് അപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണോ..?

എല്ലാവരുടെയും സ്വപ്നമാണ് സ്വന്തമായൊരു വീട്. റിയല്‍ എസ്റ്റേറ്റ് രംഗത്ത് വില ദിനംപ്രതി കുതിച്ചുയരുമ്പോള്‍ സ്വന്തം ഭവനം കെട്ടിപ്പൊക്കാനായി പലരും ആശ്രയിക്കുന്നത് ഭവന വായ്പകളെയാണ്. ഭവന വായ്പ എടുക്കുന്നതിനു മുൻപ് മാസങ്ങളുടെ സാമ്പത്തിക വിലയിരുത്തലും ആസൂത്രണവും ആവശ്യമാണ്. ഭവന വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ്, അത് എങ്ങനെയാണ് നിങ്ങള്‍ക്ക് കിട്ടുന്നത് എന്നതിനെക്കുറിച്ച്‌ അറിയണം. ഭവന വായ്പകള്‍ കുറഞ്ഞ പലിശ നിരക്കിലും വേഗത്തിലും കിട്ടുന്നതിന് മികച്ച ക്രെഡിറ്റ് സ്കോർ ആവശ്യമാണ്. കുറഞ്ഞ പലിശനിരക്കില്‍ നല്ലൊരു തുക തന്നെ വായ്പയായി ലഭിക്കാൻ ഉയർന്ന ക്രെഡിറ്റ് സ്കോർ സഹായിക്കും. അങ്ങനെയെങ്കില്‍ എന്താണ് ക്രെഡിറ്റ് സ്കോർ..? ഭവന വായ്പയ്ക്ക് നല്ലൊരു ഓഫർ ലഭിക്കാൻ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ എത്രയായിരിക്കണം..? ഇതിനെക്കുറിച്ച്‌ കൂടുതല്‍ വിശദമായി അറിയാം.

എന്താണ് ക്രെഡിറ്റ് സ്കോർ..?

നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത നിർണയിക്കുന്ന മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്കോർ. 300-നും 900-നും ഇടയിലായിരിക്കും സ്കോർ. 300 ഏറ്റവും താഴ്ന്നതും 900 ഏറ്റവും ഉയർന്നതുമാണ്. ഉയർന്ന ക്രെഡിറ്റ് സ്കോർ, കുറഞ്ഞ പലിശ നിരക്കില്‍ മികച്ച ലോണ്‍ ഓഫറുകള്‍ നല്‍കുന്നു. ഭവന വായ്പയോ, കാർ ലോണോ, പേഴ്സണല്‍ ലോണോ ഏതുമാകട്ടെ, കടം നല്‍കുന്നയാള്‍ ആദ്യം പരിഗണിക്കുന്ന കാര്യങ്ങളില്‍ ഒന്നാണ് ക്രെഡിറ്റ് സ്കോർ. ക്രെഡിറ്റ് യോഗ്യതയും കടം തിരിച്ചടക്കാനുള്ള നിങ്ങളുടെ ശേഷിയും നിർണ്ണയിക്കാനാണ് ഈ നമ്പർ അവർ ഉപയോഗിക്കുന്നത്. ഭവന വായ്പയ്ക്ക് നിങ്ങള്‍ക്ക് യോഗ്യതയുണ്ടോയെന്നും നിങ്ങളില്‍ നിന്ന് എന്ത് പലിശയാണ് ഈടാക്കേണ്ടതെന്നും നിർണയിക്കാൻ ക്രെഡിറ്റ് സ്കോർ ഉപയോഗിക്കുന്നു. നല്ല ക്രെഡിറ്റ് സ്‌കോർ, യാതൊരു ബുദ്ധിമുട്ടും കൂടാതെ ഭവന വായ്പ ലഭിക്കാനുള്ള സാധ്യതകള്‍ വർധിപ്പിക്കും. മറ്റുള്ളവരെ അപേക്ഷിച്ച്‌ മികച്ച പലിശ നിരക്ക് ലഭിക്കുകയും ചെയ്യുന്നു. കുറഞ്ഞ ക്രെഡിറ്റ് സ്കോർ ഉയർന്ന പലിശനിരക്കിലേക്കോ ഭവനവായ്പ നിരസിക്കലിനോ ഇടയാക്കിയേക്കാം.

ക്രെഡിറ്റ് സ്കോർ റേഞ്ചുകള്‍

NA/NH ഈ ക്രെഡിറ്റ് സ്കോർ നിങ്ങള്‍ക്ക് ക്രെഡിറ്റ് ചരിത്രമൊന്നുമില്ല അല്ലെങ്കില്‍ ക്രെഡിറ്റ് സൗകര്യങ്ങള്‍ ഉപയോഗിച്ചിട്ടില്ല എന്നാണ് അർത്ഥമാക്കുന്നത്. ഇതൊരിക്കലും നിങ്ങളുടെ ക്രെഡിറ്റ് യോഗ്യതയെ പ്രതിഫലിപ്പിക്കുന്നില്ല. 300 മുതൽ 549 ഇടയിലുള്ള ക്രെഡിറ്റ് സ്‌കോർ മോശമായി കണക്കാക്കപ്പെടുന്നു. ലോണുകളുടെ മുടങ്ങിയ ഇഎംഐകളെയാണ് കാണിക്കുന്നത്. ഈ ക്രെഡിറ്റ് സ്കോർ ഉപയോഗിച്ച്‌ വായ്പ നേടുന്നത് ബുദ്ധിമുട്ടാണ്. 550 മുതൽ 649 വരെ ഈ നമ്പറിന് ഇടയിലുള്ള ക്രെഡിറ്റ് സ്കോർ കുഴപ്പമില്ലെന്ന രീതിയില്‍ കണക്കാക്കപ്പെടുന്നു. എന്നാല്‍, വായ്പ ലഭിക്കുന്നതില്‍ അല്ലെങ്കില്‍ കുറഞ്ഞ പലിശ നിരക്കില്‍ അവ ലഭിക്കുന്നതില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. 650 മുതൽ 749 വരെ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ 650-നും 749-നും ഇടയിലാണെങ്കില്‍ നല്ലതാണ്. നിങ്ങള്‍ക്ക് നല്ലൊരു ക്രെഡിറ്റ് ഹിസ്റ്ററി ഉണ്ടെന്നും ലോണുകള്‍ കൂടുതല്‍ വേഗത്തില്‍ ലഭിക്കുമെന്നും മനസിലാക്കാം. 750 മുതൽ 900 വരെ, ഈ നമ്പറിന് ഇടയില്‍ ക്രെഡിറ്റ് സ്‌കോറുകള്‍ മികച്ചതായി കണക്കാക്കുന്നു. നിങ്ങള്‍ക്ക് ശക്തമായ ക്രെഡിറ്റ് ചരിത്രമുണ്ടെന്ന് കാണിക്കുന്നു. കടം കൊടുക്കുന്നവർ നിങ്ങള്‍ക്ക് മികച്ച ലോണ്‍ ഓഫറുകള്‍ നല്‍കും. ക്രെഡിറ്റ് ബ്യൂറോയെ അടിസ്ഥാനമാക്കി റേഞ്ചില്‍ വ്യത്യാസം വരാം. നിലവില്‍, ഇന്ത്യയില്‍ ക്രെഡിറ്റ് സ്‌കോറുകള്‍ നല്‍കുന്നത് നാല് ക്രെഡിറ്റ് ബ്യൂറോകളാണ് – ട്രാൻസ് യൂണിയൻ സിബില്‍, എക്സ്പീരിയൻ, ഇക്വിഫാക്സ്, സിആർഐഎഫ് ഹൈമാർക്ക്.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി

അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം

പൾസ് എമർജൻസി കാവും മന്ദം യൂണിറ്റിന് പുതിയ നേതൃത്വം

കാവുംമന്ദം: ജീവകാരുണ്യ രംഗത്ത് കാവും മന്ദം പ്രദേശത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന പൾസ് എമർജൻസി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശിവാനന്ദൻ (പ്രസിഡന്റ്), പ്രകാശൻ (സെക്രട്ടറി), മുസ്തഫ വി

റോഡ് ഉദ്ഘാടനം ചെയ്തു

പനിക്കാകുനി പാണ്ടംകോട് റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കി കൊണ്ട് രണ്ടാം വാർഡ് മെമ്പർ വാഴയിൽ റഷിദിന്റെ സാനിധ്യത്തിൽ റോഡ് ഗുണഭോക്താവും മുതിർന്ന പൗരനുമായ നടുക്കണ്ടി ഇബ്രായ്‌ക്ക പണി പൂർത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ്

യുപിഐ ആണെങ്കില്‍ പണം ലാഭിക്കാം; ഫാസ് ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്നതില്‍ ഭേദഗതി

ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴിയാണ് പണം അടക്കുന്നതെങ്കില്‍ ടോള്‍ നിരക്കിന്റെ 1.25 ശതമാനം അടച്ചാല്‍ മതിയാകുമെന്നാണ് ഭേദഗതി. പണം

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.