കുട്ടികളെ പരീക്ഷയില്‍ തോല്‍പ്പിക്കുക സര്‍ക്കാര്‍ നയമല്ല ; വി.ശിവൻകുട്ടി

വിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര ഭേദഗതിക്കെതിരെ മന്ത്രി വി.ശിവൻകുട്ടി. കേരള സർക്കാരിൻ്റേത് എല്ലാ കുട്ടികളെയും ചേർത്ത് നിർത്തുന്ന നയമാണ്. കുട്ടികളെ പരീക്ഷയില്‍ തോല്പിക്കുക സർക്കാർ നയമല്ലെന്നും, കേന്ദ്ര വിജ്ഞാപനം കുട്ടികളുടെ പക്ഷത്തു നിന്നു മാത്രമേ പരിഗണിക്കൂവെന്നും വി.ശിവൻകുട്ടി പ്രസ്താവനയിലൂടെ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ, സർക്കാർ സ്കൂളുകളില്‍ വർഷാവസാന പരീക്ഷകളില്‍ ജയിക്കാത്ത വിദ്യാർഥികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്ന സമ്പ്രദായം ഒഴിവാക്കണമെന്ന നിർദേശം പുറപ്പെടുവിച്ചത്.കേന്ദ്ര സർക്കാരിന് കീഴിലുള്ള പൊതു വിദ്യാലയങ്ങളിലെ 5 മുതല്‍ 8 വരെ ക്ലാസുകളിലെ ഓള്‍ പാസ് സമ്പ്രദായമാണ് ഒഴിവാക്കുന്നത്. പരാജയപ്പെടുന്ന വിദ്യാർഥികള്‍ക്ക് അധിക പരിശീലനം നല്‍കുന്നതിനും ഫലം വന്ന് രണ്ട് മാസത്തിനുള്ളില്‍ വീണ്ടും പരീക്ഷ എഴുതാനും അവസരം നല്‍കുമെന്നും സർക്കാർ അറിയിച്ചു. അതേസമയം, പുനഃപരീക്ഷയിലും പരാജയപ്പെട്ടാല്‍ ക്ലാസ് കയറ്റം അനുവദിക്കില്ല. എന്നാല്‍ വിദ്യാഭ്യാസം പൂർത്തിയാകുന്നതുവരെ ഒരു സ്‌കൂളിനും ഒരു കുട്ടിയെയും പുറത്താക്കാൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി. 16 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതിനോടകം തന്നെ പരീക്ഷ നടത്തി തോല്‍പ്പിക്കല്‍ നടത്തിവരുന്നുണ്ട്. പുനർ പരീക്ഷയിലും തോല്‍ക്കുന്ന വിദ്യാർഥികള്‍ 5, 8 ക്ലാസുകളില്‍ ആ വർഷം വീണ്ടും പഠനം തുടരേണ്ടി വരും. ഈ കാലയളവില്‍ അധ്യാപകർ ഈ വിദ്യാർഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും പ്രത്യേക ഗൈഡൻസ് നല്‍കണം. അധ്യാപകർ കുട്ടികളുടെ പഠന കാലയളവില്‍ വരുന്ന വലിയ ഇടവേളകള്‍ക്ക് പിന്നിലെ കാരണം അന്വേഷിക്കുകയും വിലയിരുത്തകയും വേണമെന്നുമാണ് കേന്ദ്രസർക്കാരിൻ്റെ നിർദേശം

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി

അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം

പൾസ് എമർജൻസി കാവും മന്ദം യൂണിറ്റിന് പുതിയ നേതൃത്വം

കാവുംമന്ദം: ജീവകാരുണ്യ രംഗത്ത് കാവും മന്ദം പ്രദേശത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന പൾസ് എമർജൻസി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശിവാനന്ദൻ (പ്രസിഡന്റ്), പ്രകാശൻ (സെക്രട്ടറി), മുസ്തഫ വി

റോഡ് ഉദ്ഘാടനം ചെയ്തു

പനിക്കാകുനി പാണ്ടംകോട് റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കി കൊണ്ട് രണ്ടാം വാർഡ് മെമ്പർ വാഴയിൽ റഷിദിന്റെ സാനിധ്യത്തിൽ റോഡ് ഗുണഭോക്താവും മുതിർന്ന പൗരനുമായ നടുക്കണ്ടി ഇബ്രായ്‌ക്ക പണി പൂർത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ്

യുപിഐ ആണെങ്കില്‍ പണം ലാഭിക്കാം; ഫാസ് ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്നതില്‍ ഭേദഗതി

ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴിയാണ് പണം അടക്കുന്നതെങ്കില്‍ ടോള്‍ നിരക്കിന്റെ 1.25 ശതമാനം അടച്ചാല്‍ മതിയാകുമെന്നാണ് ഭേദഗതി. പണം

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.