ഡ്രൈവിംഗിനിടെ വാഹനങ്ങള്‍ക്ക് മുകളില്‍ കയറിയും സ്റ്റെപ്പിനിക്ക് മുകളില്‍ ഇരുന്നും കോളേജിലേക്ക് പോകുന്ന വിദ്യാര്‍ഥികളുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലടക്കം പുറത്തുവന്നതോടെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ് രംഗത്തെത്തി. നിയമം കാറ്റിൽപറത്തി പൊതുറോഡിലൂടെയുള്ള വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടനം മറ്റുള്ള വാഹനങ്ങൾക്കും ഭീഷണിയാകുന്ന സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പ് കർശന നടപടിയുമായി മുന്നോട്ട് വരുന്നത്. ഭൂരിഭാഗം വിദ്യാര്‍ഥികളും കോളേജിലേക്ക് വരുന്നത് സീറ്റ്‌ബെല്‍റ്റ് പോലുള്ള പ്രാഥമിക സുരക്ഷാ സംവിധാനങ്ങള്‍ പോലും ധരിക്കാതെയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി കോളേജ് വിദ്യാർത്ഥികൾ നടത്തിയ ഇത്തരം അഭ്യാസ പ്രകടനങ്ങൾ കയ്യോടെ പിടികൂടി ലൈസന്‍സ് റദ്ദാക്കുന്ന നിയമ നടപടികളും മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ചു. രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്ക് പിഴയടക്കം ഈടാക്കും. വാഹന ഉടമകള്‍ക്ക് നോട്ടീസും നല്‍കും.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി
അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം