സെക്കൻഡ് ഹാൻഡ് കാറുകള്‍ വാങ്ങാൻ ഇനി കൂടുതല്‍ തുക നല്‍കേണ്ടിവരും

ഒരു പുതിയ കാർ വാങ്ങണമെങ്കില്‍ ഇക്കാലത്ത് ലക്ഷങ്ങള്‍ വേണ്ടിവരും. കാറുകള്‍ വാങ്ങാാൻ ബാങ്കുകള്‍ ലോണുകള്‍ വാരിക്കോരി നല്‍കുന്നുണ്ടെങ്കിലും വലിയ വിലയും തിരിച്ചടവും കണക്കിലെടുത്ത് സാധാരണക്കാ‌ർ കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന സെക്കൻഡ് ഹാൻഡ് കാറുകള്‍ അഥവാ യൂസ്ഡ് കാറുകളെ ആശ്രയിക്കുകയാണ് പതിവ്. വാഹന ഉടമകളില്‍ നിന്ന് നേരിട്ട് കാർ വാങ്ങുന്നവരും യൂസ്ഡ് കാർ കമ്പനികളില്‍ നിന്ന് വാങ്ങുന്നവരും ഉണ്ട്. എന്നാല്‍ ഇത്തരത്തില്‍ യൂസ്‌ഡ് കാർ കമ്പനികളില്‍ നിന്ന് കാർ വാങ്ങുകയാണെങ്കില്‍ ഇനി കൂടുതല്‍ പണം നല്‍കേണ്ടി വരും. യൂസ്‌ഡ് കാർ കമ്പനികളില്‍ നിന്ന് വാങ്ങുമ്പോള്‍ ജിഎസ്ടി കൂടുതല്‍ നല്‍കേണ്ടി വരുന്നതിനാലാണ് മതി. ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് യൂസ്ഡ് കാർ കമ്പനികളില്‍ നിന്ന് വാഹനം വാങ്ങുമ്പോള്‍ കൂടുതല്‍ ജിഎസ്ടി ഈടാക്കാൻ തീരുമാനിച്ചത്. കമ്പനികള്‍ക്ക് കിട്ടുന്ന ലാഭത്തിന്റെ 18 ശതമാനം ജി.എസ്.ടി ഈടാക്കാനാണ് തീരുമാനം. അതേസമയം ഇൻഷുറൻസ് പോളിസികളുടെ ജിഎസ്ടി എടുത്തു കളയുന്നതില്‍ യോഗം തീരുമാനമെടുത്തിട്ടില്ല. ജനുവരിയില്‍ നടക്കുന്ന യോഗത്തില്‍ ഇക്കാര്യം വീണ്ടും പരിഗണിച്ചേക്കും. കാരമല്‍ പോപ്‌കോണിന്റെ ജിഎസ്ടി 12 ശതമാനമായി ഉയർത്തി. പഞ്ചസാര ചേർത്ത ഉല്പന്നങ്ങള്‍ക്ക് ഉയർന്ന നിരക്കുന്നുണ്ടെന്ന കാരണത്താലാണ് ഇത്. എന്നാല്‍ ജീൻ തെറാപ്പിയെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കശുവണ്ടി കർഷകർ നേരിട്ട് വില്പന നടത്തിയാല്‍ ജിഎസ്ടി ഉണ്ടാകില്ല. ഓണ്‍ലെൻ സേവനങ്ങള്‍ സ്വീകരിക്കുന്ന വ്യക്തിയുടെ സംസ്ഥാനം ബില്ലില്‍ രേഖപ്പെടുത്തണമെന്ന കേരളത്തിന്റെ ദീർഘകാല ആവശ്യം ജിഎസ്ടി കൗണ്‍സില്‍ അംഗീകരിച്ചു. നിലവില്‍ ബില്ലില്‍ അത്തരം പരാമർശം ഇല്ലാത്തതിനാല്‍ ഉപഭോഗം നടക്കുന്ന സംസ്ഥാനത്തിന് നികുതി നഷ്ടം നേരിട്ടിരുന്നു.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി

അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം

പൾസ് എമർജൻസി കാവും മന്ദം യൂണിറ്റിന് പുതിയ നേതൃത്വം

കാവുംമന്ദം: ജീവകാരുണ്യ രംഗത്ത് കാവും മന്ദം പ്രദേശത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന പൾസ് എമർജൻസി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശിവാനന്ദൻ (പ്രസിഡന്റ്), പ്രകാശൻ (സെക്രട്ടറി), മുസ്തഫ വി

റോഡ് ഉദ്ഘാടനം ചെയ്തു

പനിക്കാകുനി പാണ്ടംകോട് റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കി കൊണ്ട് രണ്ടാം വാർഡ് മെമ്പർ വാഴയിൽ റഷിദിന്റെ സാനിധ്യത്തിൽ റോഡ് ഗുണഭോക്താവും മുതിർന്ന പൗരനുമായ നടുക്കണ്ടി ഇബ്രായ്‌ക്ക പണി പൂർത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ്

യുപിഐ ആണെങ്കില്‍ പണം ലാഭിക്കാം; ഫാസ് ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്നതില്‍ ഭേദഗതി

ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴിയാണ് പണം അടക്കുന്നതെങ്കില്‍ ടോള്‍ നിരക്കിന്റെ 1.25 ശതമാനം അടച്ചാല്‍ മതിയാകുമെന്നാണ് ഭേദഗതി. പണം

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.