മുദ്രപത്രങ്ങള്‍ക്ക് ഇ-സ്റ്റാബിങ് സംവിധാനം ഏർപ്പെടുത്തി

നടപടിക്രമങ്ങള്‍ ലഘൂകരിക്കാൻ സർക്കാർ മുദ്രപത്രങ്ങള്‍ക്ക് ഇ-സ്റ്റാമ്പിങ് സംവിധാനം ഏർപ്പെടുത്തി. ഇതോടെ മുദ്രപത്രക്ഷാമം ഒഴിവായി. എന്നാല്‍ മുഖവിലയ്ക്ക് പുറമേ അധിക ഫീസും പൊതുജനം നല്‍കണം. നടപടിക്രമങ്ങള്‍ പൂർത്തിയാക്കി മുദ്രപത്രം പ്രിന്‍റെടുത്തുകിട്ടാൻ അധികസമയവും കാത്തുനില്‍ക്കണം. 500 രൂപവരെയുള്ള മുദ്രപത്രങ്ങള്‍ക്ക് പ്രിന്‍റിംഗ് ചാർജ് ഈടാക്കാൻ പാടില്ല. 501 മുതല്‍ 1000 രൂപവരെ ആറ് രൂപയും 1001 രൂപ മുതല്‍ ഉള്ളവയ്ക്ക് 10 രൂപ നിരക്കിലും പ്രിന്‍റിംഗ് ചാർജ് ഈടാക്കാൻ ഗവ: അംഗീകൃത വെണ്ടർമാർക്ക് അനുമതി നല്‍കി ഉത്തരവിറങ്ങി. ചില ജില്ലകളില്‍ ഇ-സ്റ്റാമ്പ് മുദ്രപത്രങ്ങള്‍ക്ക് വെണ്ടർമാർ പ്രിന്‍റിംഗ് ചെലവിനത്തില്‍ 50 രൂപ മുതല്‍ 100 രൂപവരെ ഈടാക്കുന്നു എന്ന പരാതിയെ തുടർന്നാണ് നിരക്കു നിശ്ചയിച്ച്‌ ട്രഷറി ഡയറക്ടർ ഉത്തരവിറക്കിയത്. ഇ-സ്റ്റാമ്പിങ് പദ്ധതിക്ക് മുമ്പ് സർക്കാർ അച്ചടിച്ചുനല്‍കുന്ന മുദ്രപത്രത്തിന് അധികവില നല്‍കേണ്ടതില്ലായിരുന്നു. രജിസ്ട്രേഷൻ ഒഴികെയുള്ള ആവശ്യങ്ങള്‍ക്കുള്ള ചെറിയ തുകയുടെ മുദ്രപത്രങ്ങള്‍ ബ്ലാക്ക് & വൈറ്റില്‍ മാത്രമേ ഇനി ലഭിക്കുകയുള്ളൂ. രജിസ്ട്രേഷൻ ആവശ്യമായ മുദ്രപത്രങ്ങള്‍മാത്രമേ കളറില്‍ പ്രിന്‍റ് ചെയ്തുനല്‍കുകയുള്ളൂ. ഭൂമി രജിസ്ട്രേഷൻ, വില്പനകരാർ എന്നിവയ്ക്ക് ഇരുകക്ഷികളുടെയും പേരും വിലാസവും നിർബന്ധമാക്കി. മുദ്രപത്രം വില്പനസമയം എടുത്തുകളഞ്ഞു. അവധി ദിവസമടക്കം ഏത് ദിവസവും മുദ്രപത്രം വെണ്ടർമാരില്‍നിന്നു വാങ്ങാൻ കഴിയും. 100 ജിഎസ്‌എം നിലവാരത്തിലുള്ള കടലാസില്‍ ഇങ്ക്ജെറ്റ് പ്രിന്‍റർ ഉപയോഗിച്ച് മാത്രമേ പ്രിന്‍റ് ചെയ്തു നല്‍കാൻ പാടുള്ളൂ. ലേസർ പ്രിന്‍ററുകളില്‍ അക്ഷരങ്ങള്‍ മാഞ്ഞുപോകാൻ സാധ്യതയുള്ളതിനാലാണ് ഇങ്ക്ജെറ്റ് പ്രിന്‍ററുകള്‍ നിർബന്ധമാക്കിയത്. അതില്‍ വെണ്ടർമാരുടെ പേരും ഒപ്പും സീലും നീലമഷിയില്‍മാത്രം രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്. പകർപ്പെടുത്ത് ദുരുപയോഗം നടത്തുന്നത് തടയാനാണിത്.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി

അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം

പൾസ് എമർജൻസി കാവും മന്ദം യൂണിറ്റിന് പുതിയ നേതൃത്വം

കാവുംമന്ദം: ജീവകാരുണ്യ രംഗത്ത് കാവും മന്ദം പ്രദേശത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന പൾസ് എമർജൻസി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശിവാനന്ദൻ (പ്രസിഡന്റ്), പ്രകാശൻ (സെക്രട്ടറി), മുസ്തഫ വി

റോഡ് ഉദ്ഘാടനം ചെയ്തു

പനിക്കാകുനി പാണ്ടംകോട് റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കി കൊണ്ട് രണ്ടാം വാർഡ് മെമ്പർ വാഴയിൽ റഷിദിന്റെ സാനിധ്യത്തിൽ റോഡ് ഗുണഭോക്താവും മുതിർന്ന പൗരനുമായ നടുക്കണ്ടി ഇബ്രായ്‌ക്ക പണി പൂർത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ്

യുപിഐ ആണെങ്കില്‍ പണം ലാഭിക്കാം; ഫാസ് ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്നതില്‍ ഭേദഗതി

ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴിയാണ് പണം അടക്കുന്നതെങ്കില്‍ ടോള്‍ നിരക്കിന്റെ 1.25 ശതമാനം അടച്ചാല്‍ മതിയാകുമെന്നാണ് ഭേദഗതി. പണം

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.