യുവാക്കളില്‍ ഹൃദയസ്തംഭനം കൂടുന്നു

യുവാക്കളില്‍ ഹൃദയാഘാതം കാരണമുള്ള മരണങ്ങള്‍ വര്‍ധിക്കുകയാണ്. ജിമ്മുകളില്‍ ഉള്ള അധികവ്യായാമവും വ്യായാമം ഇല്ലാതെയുള്ള ജീവിതശൈലിയുമൊക്കെ മരണത്തിന് കാരണമാകുന്നുണ്ട്. ജനിതകപരമായി ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണ്. എല്ലാവരും ഹൃദയത്തിൻ്റെ അവസ്ഥയും പ്രവർത്തനവും ഇടയ്ക്കിടെ പരിശോധിക്കണം എന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. ഷുഗറും പ്രമേഹവും അടക്കമുള്ള ജീവിതശൈലീ രോഗങ്ങള്‍ പിടിമുറുക്കുമ്പോള്‍ ഇടയ്ക്കിടെയുള്ള ചെക്കപ്പ് നിര്‍ബന്ധമാവുകയാണ്. പെട്ടെന്നുള്ള ഹൃദയസ്തംഭനം വരാനുള്ള സാധ്യതകള്‍ എപ്പോഴും മുന്‍കൂട്ടി കാണണം. ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഹൃദയമിടിപ്പില്‍ വ്യത്യാസമുണ്ടെങ്കില്‍ ഉടനടി വൈദ്യസഹായം തേടണം. ഹൃദയം നല്‍കുന്ന ഇത്തരം മുന്നറിയിപ്പുകള്‍ അവഗണിക്കരുത്. 40 വയസ്സിന് മുകളിലുള്ളവരില്‍ പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന് കാരണം 80 ശതമാനവും കൊറോണറി ആർട്ടറി ഡിസീസ് (സിഎഡി) മൂലമാണ്. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകള്‍ ചുരുങ്ങുകയും കൊഴുപ്പ് അടിഞ്ഞുകൂടി രക്തപ്രവാഹം തടസ്സപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് കൊറോണറി ആർട്ടറി ഡിസീസ് (സിഎഡി). ഹൃദയ ധമനികളിലെ ചെറിയ തടസങ്ങള്‍ പോലും ഗുരുതരമായ ഹൃദയാഘാതത്തിന് കാരണമാകും. കഠിനമായ വ്യായാമം ചെയ്യുമ്പോള്‍ രക്തപ്രവാഹം കൂടും. ധമനികള്‍ക്ക് ക്ഷതമുണ്ടായാല്‍ അവയവങ്ങളിലേക്ക് രക്തമെത്തിക്കുന്നതിന് ഹൃദയത്തിന് ഇരട്ടി അധ്വാനം വരും. ഇതും അപകടകാരമാണ്. ക്രമരഹിതമായ ഹൃദയമിടിപ്പ് ഹൃദയത്തിന്റെ പ്രവര്‍ത്തനം താളംതെറ്റിക്കും. ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി (HCM) എന്നത് ഹൃദയപേശികളെ കട്ടിയാക്കുകയും വലുതാക്കുകയും ചെയ്യുന്ന ഒരു ജനിതക അവസ്ഥയാണ്. ഇത് ഹൃദയാഘാതത്തിന് കാരണമാകും. നിർജ്ജലീകരണം രക്തത്തെ കട്ടിയാക്കും. അപ്പോഴും, രക്തം പമ്പ് ചെയ്യാൻ ഹൃദയം കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഉൽകണ്ഠയും മാനസിക പിരിമുറുക്കവും ഹൃദയത്തിന്റെ പ്രവര്‍ത്തനം അപകടത്തിലാക്കുന്നതാണ്. പെട്ടെന്നുള്ള ഹൃദയസ്തംഭനം വന്നാല്‍ രോഗിക്ക് കാർഡിയോ-പള്‍മണറി റെസസിറ്റേഷൻ (സിപിആർ) നല്‍കണം, ഇന്ത്യയില്‍ ഒരു ശതമാനം പേർക്ക് മാത്രമേ സിപിആർ നല്‍കാന്‍ അറിയുകയുള്ളൂ. ഇത്തരം കാര്യങ്ങളിലുള്ള പരിശീലനം വര്‍ധിപ്പിക്കണം, അവബോധം കൂട്ടണം എന്നൊക്കെയുള്ള നിര്‍ദേശമാണ് ഡോക്ടര്‍മാര്‍ നല്‍കുന്നത്.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി

അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം

പൾസ് എമർജൻസി കാവും മന്ദം യൂണിറ്റിന് പുതിയ നേതൃത്വം

കാവുംമന്ദം: ജീവകാരുണ്യ രംഗത്ത് കാവും മന്ദം പ്രദേശത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന പൾസ് എമർജൻസി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശിവാനന്ദൻ (പ്രസിഡന്റ്), പ്രകാശൻ (സെക്രട്ടറി), മുസ്തഫ വി

റോഡ് ഉദ്ഘാടനം ചെയ്തു

പനിക്കാകുനി പാണ്ടംകോട് റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കി കൊണ്ട് രണ്ടാം വാർഡ് മെമ്പർ വാഴയിൽ റഷിദിന്റെ സാനിധ്യത്തിൽ റോഡ് ഗുണഭോക്താവും മുതിർന്ന പൗരനുമായ നടുക്കണ്ടി ഇബ്രായ്‌ക്ക പണി പൂർത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ്

യുപിഐ ആണെങ്കില്‍ പണം ലാഭിക്കാം; ഫാസ് ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്നതില്‍ ഭേദഗതി

ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴിയാണ് പണം അടക്കുന്നതെങ്കില്‍ ടോള്‍ നിരക്കിന്റെ 1.25 ശതമാനം അടച്ചാല്‍ മതിയാകുമെന്നാണ് ഭേദഗതി. പണം

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.