ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഭരണ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരളയുടെ (സി.സി.ഇകെ) കീഴില്‍ സര്‍ക്കാര്‍, കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി (കെ.എസ്.സി.എസ്.എ) 2024ല്‍ യൂ.പി.എസ്.സി സിവില്‍ സര്‍വ്വീസ് മെയിന്‍ പരീക്ഷ പാസായി അഭിമുഖത്തിന് യോഗ്യത നേടിയ കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമി പ്രഗത്ഭരായ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സൗജന്യ അഭിമുഖ പരിശീലനം നടത്തും. സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരളയുടെ തിരുവനന്തപുരം ചാരാച്ചിറയിലുള്ള ഓഫീസിലാണ് ഇന്റര്‍വ്യൂ പരിശീലനം നല്‍കുന്നത്. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും https://kscsa.org ഫോണ്‍ 8281098861

പോത്തുകുട്ടി വിതരണം
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ: