വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലായി (ജനറല്‍ മെഡിസിന്, ഒ.ബി.ജി, റേഡിയോ ഡയഗ്നോസിസ്, ഒഫ്താല്‍മോളജി, ജനറല്‍ സര്‍ജറി, സൈക്യാട്രി, എമര്‍ജന്‍സി മെഡിസിന് ട്രാന്സ്ഫ്യൂഷന് മെഡിസിന്, കാര്‍ഡിയോളജി) സീനിയര്‍ റസിഡന്റ് തസ്തികകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി ഇന്റര്‍വ്യൂ നടത്തപ്പെടുന്നു. പ്രതിമാസം 73,500/ രൂപ ഏകീകൃത ശമ്പളത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ് ബിരുദവും എം.ഡി/എം.എസ്/ഡി.എന്‍.ബി/ഡി.എം യും കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ള ഡോക്ടര്‍മാര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല് രേഖകള്‍ സഹിതം 2025 ജനുവരി 24ന് രാവിലെ 11 മണിക്ക് വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്.
നിറം കുറവെന്ന പേരിൽ ഭർത്താവിന്റെ അവഹേളനം, ഇംഗ്ലീഷ് അറിയില്ലെന്ന് കുറ്റപ്പെടുത്തൽ; നവവധു ജീവനൊടുക്കി
മലപ്പുറം : നിറത്തിന്റെ പേരിൽ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്ക വയ്യാതെ മലപ്പുറത്ത് നവവധു