സൗജന്യ റീചാര്‍ജ് ഓഫര്‍ സന്ദേശങ്ങള്‍ വഴിയുള്ള തട്ടിപ്പുകളില്‍ ക്ലിക്ക് ചെയ്ത് കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. വാട്‌സാപ്പ് വഴിയോ ഇ-മെയില്‍ വഴിയോ വരുന്ന മെസേജില്‍ വരുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ സൗജന്യ റീചാർജ് ഓഫർ ലഭിക്കുമെന്ന സന്ദേശം വലിയതോതില്‍ പ്രചരിക്കുന്നത് തട്ടിപ്പിന്റെ ഭാഗമാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കേരള മുഖ്യമന്ത്രിയുടെ പുതുവത്സര സമ്മാനമെന്ന പേരിലാണ് ഇപ്പോള്‍ പ്രചരിക്കുന്ന വ്യാജ സന്ദേശം. ഭരണകർത്താക്കളോ, രാഷ്ട്രീയ സാംസ്‌കാരിക നായകരോ, മൊബൈല്‍ സേവന ദാതാക്കളോ ഇത്തരത്തിലുള്ള ഒരു ഓഫർ മെസേജ് ക്ലിക്ക് ചെയ്യുന്നത് വഴി ജനങ്ങള്‍ക്ക് നല്‍കുന്നില്ല എന്നും മുന്നറിയിപ്പില്‍ പറയുന്നു. പലപ്പോഴും അപകടകരമായ മാല്‍വയറുകളോ വൈറസുകളോ വിവരങ്ങള്‍ ചോർത്താനുള്ള തട്ടിപ്പിന്റെ ഭാഗമായുള്ള ലിങ്കുകളോ ആകാം ഇവ. മൊബൈല്‍ പ്രൊവൈഡർമാരുടെ ഓഫറുകള്‍ സംബന്ധിച്ച് അതത് ഔദ്യോഗിക വെബ്‌സൈറ്റുകള്‍ പരിശോധിച്ചാല്‍ മനസിലാക്കാം. പൊതുജനങ്ങള്‍ ഇത്തരം ഫ്രീ ഓഫർ സന്ദേശങ്ങള്‍ കണ്ട് ലിങ്കില്‍ ക്ലിക്ക് ചെയ്ത് തട്ടിപ്പിന് ഇരയാകരുതെന്നും മുന്നറിയിപ്പുണ്ട്. ഇത്തരം വ്യാജ വാർത്തകളും ലിങ്കുകളും ഷെയർ ചെയ്യാതിരിക്കാനും ജാഗ്രത പുലർത്തേണ്ടതുണ്ട്. അതുപോലെ, മുഖ്യമന്ത്രിയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത് വ്യാജ ലോണ്‍ പദ്ധതിയുടെ പേരില്‍ വ്യാജ ലിങ്കുകള്‍ വാട്ട്‌സാപ്പിലും ഫേസ്ബുക്കിലും ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തട്ടിപ്പാണെന്ന മുന്നറിയിപ്പുമുണ്ട്. ഇത്തരത്തില്‍ ആധാർ, പാൻ നമ്പറുകള്‍ ലിങ്കില്‍ നല്‍കിയാല്‍ ലോണ്‍ നല്‍കുന്ന പദ്ധതിയില്ല. ഇതുപോലെയുള്ള വ്യാജലിങ്കുകളില്‍ സ്വകാര്യ വിവരങ്ങള്‍ നല്‍കി തട്ടിപ്പിനിരയാകരുത്. ഇത്തരത്തില്‍ വ്യാജവാർത്തകളും ലിങ്കുകളും നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.

പോത്തുകുട്ടി വിതരണം
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ: