ഇനി ഫുള്‍ മാര്‍ക്കില്ല പരീക്ഷയും മാറും

തിരുവനന്തപുരം :
സ്കൂള്‍ പരീക്ഷയും നിരന്തര മൂല്യനിർണയവും പരിഷ്‌കരിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ്. ഇതനുസരിച്ച്‌ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ പരീക്ഷാ രീതി മാറും. ദേശീയ പ്രവേശന പരീക്ഷകളില്‍ കേരളത്തിലെ കുട്ടികള്‍ പിന്തള്ളപ്പെടുന്ന സാഹചര്യമാണ് ഈ തിരുത്തലിന് പ്രേരണ. പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന അടിസ്ഥാനശേഷികള്‍ സ്കൂള്‍ തലത്തില്‍ ആ‍ർജ്ജിക്കാത്തതും പരീക്ഷാരീതിയുടെ നിലവാരം ഉയരാത്തതുമാണ് പ്രശ്നമെന്ന വിലയിരുത്തലിലാണ് പൊളിച്ചെഴുത്ത്. പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ വിതരണം പൂർത്തിയാവുന്ന അടുത്ത അദ്ധ്യയനവർഷം മുതല്‍ പരീക്ഷാ രീതി മാറും. പരീക്ഷയെന്നാല്‍ കുട്ടിയുടെ ഓർമ്മശക്തി പരീക്ഷിക്കലല്ലെന്ന നിരീക്ഷണമാണ് മാറ്റത്തിന്റെ അടിസ്ഥാനം. കുട്ടിയുടെ വിശകലന ശേഷി, അപഗ്രഥനം എന്നിവയിലുള്ള കഴിവ് വികസിപ്പിക്കുന്ന തരത്തിലാവും ചോദ്യപേപ്പർ. ഓർത്തെടുത്തെടുത്ത് എഴുതുന്നതിനേക്കാള്‍ ചിന്തിച്ച്‌ എഴുതേണ്ടി വരും. പരിഷ്കരിച്ച ചോദ്യങ്ങള്‍ ഏപ്രില്‍ അവസാനത്തോടെ SCERT-യുടെ സൈറ്രില്‍ അപ്‌ലോഡ് ചെയ്യും. പുതിയ ചോദ്യരീതി കുട്ടികളെ പരിചയപ്പെടുത്താനാണിത്. ഏപ്രില്‍-മെയ് മാസങ്ങളില്‍ അദ്ധ്യാപകർക്ക് പരിശീലനം നല്‍കും.ഓണം, ക്രിസ്‌മസ്, വാർഷിക പരീക്ഷകളില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ പഠന പിന്തുണ നല്‍കി വീണ്ടും പരീക്ഷയെഴുതിക്കും. വാർഷിക പരീക്ഷയില്‍ പിന്നിലാകുന്ന കുട്ടികള്‍ക്കായി വേനലവധിക്ക് വീണ്ടും പരീക്ഷ നടത്തും. കുട്ടികള്‍ തോല്‍ക്കുന്ന അവസ്ഥ ഒഴിവാക്കും. അസൈൻമെന്റ്, സെമിനാറുകള്‍, പ്രോജക്‌ട് എന്നിവ ഉള്‍പ്പെടുന്ന നിരന്തര മൂല്യനിർണയത്തിന്, റിസള്‍ട്ട് വർദ്ധിപ്പിക്കുന്നതിനായി 90 ശതമാനം സ്കൂളുകളും മുഴുവൻ മാർക്കും നല്‍കുന്നുണ്ട്. ഇനി ഈ രീതിക്ക് മാറ്റം വരും. അർഹതയും നിലവാരവും നോക്കി മാത്രമേ മാർക്കിടാനാകൂ. നിരന്തരമൂല്യനിർണയം മോണിറ്റർ ചെയ്യാൻ സമിതിയെ നിയോഗിക്കും. സംസ്ഥാനതലത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടർ, ജില്ലാതലത്തില്‍ ഡിഡിമാർ, ബിആർസി തലത്തില്‍ എ.ഇ.ഒമാർ എന്നിവർ നേതൃത്വം വഹിക്കും. നിരന്തര മൂല്യനിർണയം കുറ്റമറ്റതാക്കാൻ അദ്ധ്യാപകർക്ക് പരിശീലനവും നല്‍കും.

ശ്രേയസ് ലോക പുരുഷ ദിനാചരണം സംഘടിപ്പിച്ചു.

നമ്പ്യാർകുന്ന് യൂണിറ്റിൽ സംഘടിപ്പിച്ച ലോക പുരുഷ ദിനാചരണം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ മോളമ്മ ബാബു അധ്യക്ഷത വഹിച്ചു. പുരുഷന്മാരെ മെമെന്റോ നൽകി ആദരിച്ചു .സെക്രട്ടറി വത്സല,സി

ഒറ്റ ദിവസത്തിൽ 9 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ വ്യതാസം, കേരളത്തിലെ അസ്വാഭാവിക തണുപ്പിന്‍റെ കാരണം ‘ഡിറ്റ് വാ’ പ്രഭാവം

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ( പ്രത്യേകിച്ചും തെക്കൻ കേരളത്തിൽ) താപനിലയിൽ വലിയ വ്യത്യാസമാണ് അനുഭവപ്പെട്ടത്. തലസ്ഥാനത്തടക്കം അസ്വാഭാവിക തണുപ്പായിരുന്നു. സോഷ്യൽ മീഡിയയിലടക്കം പലരും കേരളത്തിലെ ഈ തണുത്ത കാലാവസ്ഥ വിവരിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ

ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു.

തൊണ്ടർനാട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തൊണ്ടർ നാട് പുത്തൻ വീട്ടിൽ ദേവകിയമ്മ (65) ആണ് മരിച്ചത്. ഇരുമനത്തൂർ മഠത്തിൽ തറവാട്ടംഗമാണ്. ഡിസംബർ 1 ന് തൊണ്ടർനാട്

ഗുളികയോടൊപ്പം എത്ര അളവില്‍ വെള്ളം കുടിക്കണമെന്ന് അറിയാമോ?

അസുഖം വരുമ്പോള്‍ മരുന്നുകള്‍ കഴിക്കുന്നത് സ്വാഭാവികമാണ്. ചുമ, പനി തുടങ്ങിയ ചെറിയ അസുഖങ്ങള്‍ക്ക് മുതല്‍ ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത അസുഖങ്ങള്‍ക്ക് വരെ മരുന്നുകള്‍ കഴിക്കുന്നത് ജീവിതത്തിന്റെ ഭാഗമാണ്. ചിലര്‍ ഗുളികകള്‍ തൊണ്ടയില്‍നിന്ന് ഇറങ്ങി

രാഹുൽ തമിഴ്‌നാട്ടിലേക്ക് മുങ്ങിയത് കൊഴിഞ്ഞാമ്പാറ വഴി; പോളോ കാറിന്റെ ഉടമയായ നടിയെ ഫോണിൽ വിളിച്ച് എസ്ഐടി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ തമിഴ്‌നാട്ടിലേക്ക് മുങ്ങിയത് കൊഴിഞ്ഞാമ്പാറ വഴി. ചുവന്ന പോളോ കാറിൽ കുന്നത്തൂർമേട്ടിലെ ഫ്‌ളാറ്റിൽ നിന്നിറങ്ങിയശേഷം പാലക്കാട് തന്നെയുള്ള സുഹൃത്തിന്റെ അരികിലെത്തി. പിന്നാലെ ചുവന്ന പോളോ കാറിൽ തന്നെ കൊഴിഞ്ഞാമ്പാറ വഴി തമിഴ്‌നാട്

രാഹുലിനെതിരെ ലഭിച്ച പരാതി പൊലീസ് മേധാവിക്ക് കൈമാറി കെപിസിസി നേതൃത്വം; നടപടി യുവതിയെ അറിയിച്ച് കോൺ​ഗ്രസ്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ലഭിച്ച ബലാത്സംഗ പരാതി കെപിസിസി നേതൃത്വം പൊലീസ് മേധാവിക്ക് കൈമാറി. പരാതി കൈമാറിയ വിവരം കോൺ​ഗ്രസ് നേതൃത്വം യുവതിയെ അറിയിച്ചു. ബെം​ഗളൂരുവിൽ താമസിക്കുന്ന 23കാരിയാണ് രാഹുലിനെതിരെ ബലാത്സം​ഗ പരാതിയുമായി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.