കേണിച്ചിറ : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതി
ക്രമം നടത്തിയ യുവാവിന് വിവിധ വകുപ്പുകളിലായി 39 വർഷം തടവും 95000 രൂപ പിഴയും വിധിച്ചു. ഇരുളം വാളവയൽ വട്ടത്താനി വട്ടുകുള ത്തിൽ വീട്ടിൽ റോഷൻ വി റോബർട്ട് (27) നെ യാണ് സുൽത്താൻ ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്‌ജ് ഹരിപ്രിയ പി.നമ്പ്യാർ ശിക്ഷിച്ച ത്. 2021 ജനുവരിയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പ്രതി പ്രായപൂർത്തിയാവാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകാതി ക്രമം നടത്തുകയായിരുന്നു. അന്നത്തെ കേണിച്ചിറ സ്റ്റേഷൻ ഇൻസ്പെ ക്ടർ എസ്.എച്ച്.ഓ ആയിരുന്ന എസ്. സതീഷ്കുമാറാണ് കേസിൽ അന്വേഷണം നടത്തി കോടതി മുൻപാകെ കുറ്റപത്രം സമർപ്പിച്ചത്. സബ് ഇൻസ്‌പക്ടർ വി.ആർ അരുൺ, മറ്റു പോലീസ് ഉദ്യോഗസ്ഥരായ വി.കെ ഏലിയാസ്, വി. ജയപ്രകാശ്, മനോജ് പാർവതി, എം. ടി സിന്ധു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ: ഓമന വർഗീസ് ഹാജരായി.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ