സംസ്ഥാന വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി ഗവ കോളെജില്‍ സംഘടിപ്പിച്ച സ്ത്രീധനം സാമൂഹിക വിപത്ത് അവബോധ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിച്ചു. സ്ത്രീധന മരണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അവബോധ ക്യാമ്പെയിന്‍ എല്ലാ ജില്ലകളിലെയും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്നത്. സ്ത്രീധനവുമായി ബന്ധപ്പെട്ട മരണങ്ങളുടെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍ നിന്നും സ്ത്രീധനനയം പൂര്‍ണ്ണമായും തുടച്ചുനീക്കാനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് കമ്മീഷന്‍ നടപ്പാക്കുന്നത്. കുടുംബശ്രീ, ജാഗ്രത സമിതി, സാമൂഹിക പ്രവര്‍ത്തകള്‍, സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. നിയമപരമായ നടപടി ആവശ്യമാവുന്ന ഘട്ടത്തില്‍ ഇരകള്‍ക്കാവശ്യമായ നിയമ സഹായത്തിനും കമ്മീഷന്‍ ജാഗ്രതയോടെ ഇടപെടും. വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ അധ്യക്ഷയായ പരിപാടിയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി,
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിൻസി ജോൺ
വനിതാ ശിശു വികസന ഓഫീസര്‍ പി. സുധീര്‍ കുമാര്‍, കോളെജ് പ്രിന്‍സിപ്പാള്‍ ഡോ. കെ അബ്ദുള്‍ സലാം, വത്സന്‍ പിലിക്കോട്, വിദ്യാ എസ് ചന്ദ്രന്‍, എം.എസ് അനുരാഗ് എന്നിവര്‍ പങ്കെടുത്തു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്