സിബില്‍ സ്കോര്‍ കുറയാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്…

ലോണ്‍ ലഭിക്കുന്നതിന് ഏറ്റവും ആവശ്യമുള്ള ഒന്നാണ് സിബില്‍ സ്കോർ. നമ്മള്‍ മുൻപ് എടുത്ത ലോണുകളുടെ മാസ തവണകള്‍ കൃത്യമായി അടക്കുവാണെങ്കില്‍ സ്കോർ ഉയരും. സിബില്‍ സ്കോർ കുറയുന്നതിനനുസരിച്ച്‌ ബാങ്കില്‍ നിന്നുള്ള ലോണുകളും മറ്റും ലഭിക്കുന്നത് ബുദ്ധിമുട്ടാകും. കുറഞ്ഞത് 750 പോയിന്റ് ഉള്ള ഒരാള്‍ക്ക് ബാങ്കില്‍ നിന്ന് എളുപ്പത്തില്‍ വായ്പ ലഭിക്കും. ഇത് ഉയർത്തുവാനുള്ള ചില എളുപ്പവഴികളുണ്ട്. ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ലിമിറ്റഡ് എന്നതിനെയാണ് സിബില്‍ എന്ന് പറയുന്നത്. മാസ തവണകള്‍ കൃത്യമായി അടച്ചാല്‍ സിബില്‍ സ്കോർ തനിയെ ഉയരും. അതേസമയം തിരിച്ചടവ് വൈകുകയോ മുടങ്ങുകയോ ചെയ്യുന്നത് സിബില്‍ സ്കോറിനെ കാര്യമായി ബാധിക്കും എന്നതില്‍ സംശയമില്ല. കൃത്യമായി മാസതവണകള്‍ അടക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഗ്യാസ്, വൈദ്യുതി, ഇന്റർനെറ്റ് തുടങ്ങി ബില്ലുകള്‍ കൃത്യമായി അടയ്ക്കുക. കാലാവധി തീരും മുൻപ് ഇത് അടയ്ക്കാൻ ആയി റിമൈൻഡർ കൂടി സെറ്റ് ആക്കുന്നത് നല്ലതാണ്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച്‌ നടത്തുന്ന ഇടപാടുകളില്‍ ജാഗ്രത വെയ്ക്കണം. വരുമാനത്തിന് അനുസരിച്ച്‌ ക്രെഡിറ്റ് കാർഡ് ഉപയോഗം നടത്തണം. ഒരേ സമയം ഒന്നിലധികം വായ്പകള്‍ക്ക് എടുക്കാതിരിക്കുക. ഒരു വായ്പ തിരിച്ചടച്ചതിന് ശേഷം മാത്രം അടുത്ത ലോണ്‍ എടുക്കുക. ഒന്നില്‍ കൂടുതല്‍ ആകുന്നത് മാസതവണ അടക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടായേക്കും. ഇതോടെ സിബില്‍ സ്കോറിനെ അത് കാര്യമായി ബാധിക്കും.

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി

സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്

ഗസ്റ്റ് അധ്യാപക നിയമനം

തൃശ്ശിലേരി ഗവ. മോഡൽ കോളജിൽ ഹിന്ദി വിഭാഗത്തിൽ 2025-26 അധ്യയന വര്‍ഷത്തേക്ക് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറേറ്റിൽ രജിസ്റ്റര്‍ ചെയ്ത യോഗ്യരായ ഉദ്യോഗാര്‍ത്ഥികൾ ബയോഡേറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും

ടെണ്ടര്‍ ക്ഷണിച്ചു

ഐസിഡിഎസ് പനമരം പ്രൊജക്ടിലെ പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലുള്ള 74 അങ്കണവാടികളിലെ കുട്ടികൾക്ക് ആവശ്യമായ മുട്ട, പാൽ എന്നിവ നിശ്ചിത ദിവസങ്ങളിൽ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം പനമരം ഐസിഡിഎസ് ഓഫീസിൽ ലഭ്യമാണ്.

ഡോക്ടര്‍, നഴ്സ് താത്കാലിക നിയമനം

കാപ്പുക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടറെയും നഴ്സിനെയും നിയമിക്കുന്നു. ഡോക്ടർമാർ എംബിബിഎസ് സര്‍ട്ടിഫിക്കറ്റ്, ടിസിഎംസി രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെയും നഴ്സുമാര്‍ ബിഎസ്‍സി നഴ്സിങ്/ജനറൽ നഴ്സിങ്/ജിഎൻഎം സര്‍ട്ടിഫിക്കറ്റ്, കെഎൻസി രജിസ്ട്രേഷൻ എന്നിവയുടെയും തിരിച്ചറിയൽ രേഖയുടെയും

തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികൾക്ക് അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന തൊഴുത്ത് നിർമ്മാണം, ആട്ടിൻകൂട് നിർമ്മാണം, കോഴിക്കൂട് നിർമ്മാണം, അസോള ടാങ്ക് നിർമ്മാണം, കിണർ റീചാർജ്, കമ്പോസ്റ്റ് പിറ്റ് നിർമ്മാണം, സോക്ക് പിറ്റ്

ക്വട്ടേഷൻ ക്ഷണിച്ചു

മേപ്പാടി ഗവ. പോളിടെക്നിക് കോളജിലേക്ക് സ്പോര്‍ട്സ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ബാഡ്മിന്റൺ റാക്കറ്റ്, ബാഡ്മിന്റൻ ഷട്ടിലുകൾ, വോളിബോൾ, വോളിബോൾ നെറ്റ്, ക്രിക്കറ്റ് ബാറ്റ്, സ്റ്റമ്പ്, ബോൾ, ടെന്നിസ് ബോൾ, ക്രിക്കറ്റ് കിറ്റ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.