കൽപ്പറ്റ: ഫെബ്രുവരി എട്ട് മുതൽ പത്തു വരെ പ്രിയങ്ക ഗാന്ധി എം.പി. വയ നാട്ടിൽ എത്തും. പ്രിയങ്കയുടെ തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ച യു.ഡി.എഫ്. ബൂത്ത് തല തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളുമായി നിയോജകമണ്ഡ ലം അടിസ്ഥാനപ്പെടുത്തി നടക്കുന്ന ബൂത്ത് നേതാക്കന്മാരുടെ സംഗമങ്ങ ളിൽ പ്രിയങ്ക പങ്കെടുക്കുമെന്ന് യു.ഡി.എഫ്. വയനാട് ജില്ലാ കമ്മിറ്റി വാർ ത്താക്കുറിപ്പിൽ അറിയിച്ചു. നിയോജകമണ്ഡലങ്ങളിലെ ബൂത്ത്, മണ്ഡലം, നിയോജകമണ്ഡലം തലത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻമാർ, കൺവീനർമാർ, ഖജാൻജിമാരും ജില്ലാ നേതാക്കന്മാരും പങ്കെടുക്കുന്ന വിപുലമായ സംഗമങ്ങളിൽ പ്രിയങ്ക പങ്കെടുക്കും.

മുഹമ്മദ് അഫ്രീന് എ ഗ്രേഡ്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പ്രസംഗത്തിൽ എ ഗ്രേഡ് നേടി മുഹമ്മദ് അഫ്രീൻ.പനമരം ക്രെസെന്റ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ്. Facebook Twitter WhatsApp







