ലോണ്‍ ലഭിക്കുന്നതിന് ഏറ്റവും ആവശ്യമുള്ള ഒന്നാണ് സിബില്‍ സ്കോർ. നമ്മള്‍ മുൻപ് എടുത്ത ലോണുകളുടെ മാസ തവണകള്‍ കൃത്യമായി അടക്കുവാണെങ്കില്‍ സ്കോർ ഉയരും. സിബില്‍ സ്കോർ കുറയുന്നതിനനുസരിച്ച് ബാങ്കില്‍ നിന്നുള്ള ലോണുകളും മറ്റും ലഭിക്കുന്നത് ബുദ്ധിമുട്ടാകും. കുറഞ്ഞത് 750 പോയിന്റ് ഉള്ള ഒരാള്‍ക്ക് ബാങ്കില്‍ നിന്ന് എളുപ്പത്തില്‍ വായ്പ ലഭിക്കും. ഇത് ഉയർത്തുവാനുള്ള ചില എളുപ്പവഴികളുണ്ട്. ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ലിമിറ്റഡ് എന്നതിനെയാണ് സിബില്‍ എന്ന് പറയുന്നത്. മാസ തവണകള്‍ കൃത്യമായി അടച്ചാല്‍ സിബില്‍ സ്കോർ തനിയെ ഉയരും. അതേസമയം തിരിച്ചടവ് വൈകുകയോ മുടങ്ങുകയോ ചെയ്യുന്നത് സിബില്‍ സ്കോറിനെ കാര്യമായി ബാധിക്കും എന്നതില്‍ സംശയമില്ല. കൃത്യമായി മാസതവണകള്‍ അടക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഗ്യാസ്, വൈദ്യുതി, ഇന്റർനെറ്റ് തുടങ്ങി ബില്ലുകള്‍ കൃത്യമായി അടയ്ക്കുക. കാലാവധി തീരും മുൻപ് ഇത് അടയ്ക്കാൻ ആയി റിമൈൻഡർ കൂടി സെറ്റ് ആക്കുന്നത് നല്ലതാണ്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന ഇടപാടുകളില്‍ ജാഗ്രത വെയ്ക്കണം. വരുമാനത്തിന് അനുസരിച്ച് ക്രെഡിറ്റ് കാർഡ് ഉപയോഗം നടത്തണം. ഒരേ സമയം ഒന്നിലധികം വായ്പകള്‍ക്ക് എടുക്കാതിരിക്കുക. ഒരു വായ്പ തിരിച്ചടച്ചതിന് ശേഷം മാത്രം അടുത്ത ലോണ്‍ എടുക്കുക. ഒന്നില്‍ കൂടുതല്‍ ആകുന്നത് മാസതവണ അടക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടായേക്കും. ഇതോടെ സിബില്‍ സ്കോറിനെ അത് കാര്യമായി ബാധിക്കും.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്