റെക്കോര്‍ഡ് കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില, 63,500 ലേക്ക്; മൂന്ന് ദിവസത്തിനിടെ വര്‍ധിച്ചത് 1800 രൂപ

കൽപ്പറ്റ : സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം ആദ്യമായി 63,000 കടന്ന സ്വര്‍ണവില ഇന്നും കുതിപ്പ് തുടര്‍ന്നു. 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63,440 രൂപയായി. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 7930 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

മറ്റു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ ഓഹരി വിപണി ഇടിഞ്ഞിരുന്നു. തുടര്‍ന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറിയതാണ് വില ഉയരാന്‍ കാരണം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1800 രൂപയാണ് വര്‍ധിച്ചത്.

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി

സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്

ഗസ്റ്റ് അധ്യാപക നിയമനം

തൃശ്ശിലേരി ഗവ. മോഡൽ കോളജിൽ ഹിന്ദി വിഭാഗത്തിൽ 2025-26 അധ്യയന വര്‍ഷത്തേക്ക് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറേറ്റിൽ രജിസ്റ്റര്‍ ചെയ്ത യോഗ്യരായ ഉദ്യോഗാര്‍ത്ഥികൾ ബയോഡേറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും

ടെണ്ടര്‍ ക്ഷണിച്ചു

ഐസിഡിഎസ് പനമരം പ്രൊജക്ടിലെ പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലുള്ള 74 അങ്കണവാടികളിലെ കുട്ടികൾക്ക് ആവശ്യമായ മുട്ട, പാൽ എന്നിവ നിശ്ചിത ദിവസങ്ങളിൽ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം പനമരം ഐസിഡിഎസ് ഓഫീസിൽ ലഭ്യമാണ്.

ഡോക്ടര്‍, നഴ്സ് താത്കാലിക നിയമനം

കാപ്പുക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടറെയും നഴ്സിനെയും നിയമിക്കുന്നു. ഡോക്ടർമാർ എംബിബിഎസ് സര്‍ട്ടിഫിക്കറ്റ്, ടിസിഎംസി രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെയും നഴ്സുമാര്‍ ബിഎസ്‍സി നഴ്സിങ്/ജനറൽ നഴ്സിങ്/ജിഎൻഎം സര്‍ട്ടിഫിക്കറ്റ്, കെഎൻസി രജിസ്ട്രേഷൻ എന്നിവയുടെയും തിരിച്ചറിയൽ രേഖയുടെയും

തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികൾക്ക് അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന തൊഴുത്ത് നിർമ്മാണം, ആട്ടിൻകൂട് നിർമ്മാണം, കോഴിക്കൂട് നിർമ്മാണം, അസോള ടാങ്ക് നിർമ്മാണം, കിണർ റീചാർജ്, കമ്പോസ്റ്റ് പിറ്റ് നിർമ്മാണം, സോക്ക് പിറ്റ്

ക്വട്ടേഷൻ ക്ഷണിച്ചു

മേപ്പാടി ഗവ. പോളിടെക്നിക് കോളജിലേക്ക് സ്പോര്‍ട്സ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ബാഡ്മിന്റൺ റാക്കറ്റ്, ബാഡ്മിന്റൻ ഷട്ടിലുകൾ, വോളിബോൾ, വോളിബോൾ നെറ്റ്, ക്രിക്കറ്റ് ബാറ്റ്, സ്റ്റമ്പ്, ബോൾ, ടെന്നിസ് ബോൾ, ക്രിക്കറ്റ് കിറ്റ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.