ടോൾ ബൂത്തുകളിൽ സ്ഥിരം യാത്രക്കാർക്ക് നിരക്ക് കുറയും; വരുന്നു, ടോൾ സ്മാർട്ട് കാർഡ്

ദേശീയപാത ഉപയോഗിക്കുന്ന സ്ഥിരം യാത്രക്കാർക്ക് സഹായകരമായി രാജ്യത്തെ എല്ലാ ടോൾ ബൂത്തുകളിലും പ്രതിമാസ ടോൾ ടാക്സ് സ്മാർട്ട് കാർഡ് അവതരിപ്പിക്കുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കുന്നു. രാജ്യത്തുടനീളമുള്ള എല്ലാ ടോൾ പ്ലാസകളിലും ഇത് സാധുവായിരിക്കുമെന്നും കാർഡ് ഉടമകൾക്ക് ടോൾ നിരക്കിൽ ഇളവ് നൽകുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. സ്ഥിരം യാത്രക്കാരുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കുകയാണ് സ്മാർട്ട് കാർഡിലൂടെ ലക്ഷ്യമിടുന്നത്. ഈ കാർഡിന് വാണിജ്യ വാഹനങ്ങൾക്കും എക്‌സ്പ്രസ് വേകളിൽ പതിവായി യാത്ര ചെയ്യുന്നവർക്കും ഇളവുകൾ ലഭിക്കും.

പ്രതിമാസ പാസുകൾ എടുക്കാത്തവർ നിലവിലുള്ള ടോൾ സംവിധാനത്തിൽ പണം അടയ്‌ക്കേണ്ടിവരുമോ അതോ അവർക്ക് എന്തെങ്കിലും ഇളവു നൽകുമോ എന്നതിന് റോഡ് ഗതാഗത മന്ത്രാലയം വ്യക്തമായ ഉത്തരം നൽകിയിട്ടില്ല. എന്നിരുന്നാലും, സാധാരണ യാത്രക്കാർക്ക് സ്മാർട്ട് കാർഡ് പദ്ധതി പ്രകാരം ടോൾ നിരക്കിൽ വലിയ ഇളവ് ലഭിക്കുമെന്നാണ് സൂചന. രാജ്യത്തുടനീളമുള്ള യാത്രക്കാർക്ക് ടോൾ നിരക്കിൽ നിന്ന് ആശ്വാസം നൽകുന്ന ഈ സർക്കാർ പദ്ധതിയെക്കുറിച്ചുള്ള അന്തിമ തീരുമാനം ഉടൻ പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ടോൾ പിരിവിനായി ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎൻഎസ്എസ്) നടപ്പിലാക്കുന്നതിനായി കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചു വരികയാണ്. സഞ്ചരിച്ച ദൂരം കണകാക്കി പണം ഈടാക്കുന്നതാണ് ഈ പദ്ധതി. എന്നാൽ രാജ്യത്തുടനീളം ജിഎൻഎസ്എസ് സംവിധാനം നടപ്പാക്കാൻ സമയമെടുക്കുമെന്നും ദേശീയപാത ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനങ്ങളിലെ ചെറിയ ഉപകരണത്തിൻ്റെ സഹായത്തോടെയാണ് അവരുടെ ഉപയോഗത്തെ അടിസ്ഥാനമാക്കി ഫീസ് കണക്കാക്കുന്നത്. എന്നാൽ സ്‌മാർട്ട് കാർഡ് നടപ്പാക്കുന്നതോടെ ഇടയ്‌ക്കിടെ ദീർഘദൂര യാത്രകൾ നടത്തുന്ന വാണിജ്യ വാഹനങ്ങൾക്കും ഇത് ഗുണം ചെയ്യും

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി

സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്

ഗസ്റ്റ് അധ്യാപക നിയമനം

തൃശ്ശിലേരി ഗവ. മോഡൽ കോളജിൽ ഹിന്ദി വിഭാഗത്തിൽ 2025-26 അധ്യയന വര്‍ഷത്തേക്ക് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറേറ്റിൽ രജിസ്റ്റര്‍ ചെയ്ത യോഗ്യരായ ഉദ്യോഗാര്‍ത്ഥികൾ ബയോഡേറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും

ടെണ്ടര്‍ ക്ഷണിച്ചു

ഐസിഡിഎസ് പനമരം പ്രൊജക്ടിലെ പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലുള്ള 74 അങ്കണവാടികളിലെ കുട്ടികൾക്ക് ആവശ്യമായ മുട്ട, പാൽ എന്നിവ നിശ്ചിത ദിവസങ്ങളിൽ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം പനമരം ഐസിഡിഎസ് ഓഫീസിൽ ലഭ്യമാണ്.

ഡോക്ടര്‍, നഴ്സ് താത്കാലിക നിയമനം

കാപ്പുക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടറെയും നഴ്സിനെയും നിയമിക്കുന്നു. ഡോക്ടർമാർ എംബിബിഎസ് സര്‍ട്ടിഫിക്കറ്റ്, ടിസിഎംസി രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെയും നഴ്സുമാര്‍ ബിഎസ്‍സി നഴ്സിങ്/ജനറൽ നഴ്സിങ്/ജിഎൻഎം സര്‍ട്ടിഫിക്കറ്റ്, കെഎൻസി രജിസ്ട്രേഷൻ എന്നിവയുടെയും തിരിച്ചറിയൽ രേഖയുടെയും

തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികൾക്ക് അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന തൊഴുത്ത് നിർമ്മാണം, ആട്ടിൻകൂട് നിർമ്മാണം, കോഴിക്കൂട് നിർമ്മാണം, അസോള ടാങ്ക് നിർമ്മാണം, കിണർ റീചാർജ്, കമ്പോസ്റ്റ് പിറ്റ് നിർമ്മാണം, സോക്ക് പിറ്റ്

ക്വട്ടേഷൻ ക്ഷണിച്ചു

മേപ്പാടി ഗവ. പോളിടെക്നിക് കോളജിലേക്ക് സ്പോര്‍ട്സ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ബാഡ്മിന്റൺ റാക്കറ്റ്, ബാഡ്മിന്റൻ ഷട്ടിലുകൾ, വോളിബോൾ, വോളിബോൾ നെറ്റ്, ക്രിക്കറ്റ് ബാറ്റ്, സ്റ്റമ്പ്, ബോൾ, ടെന്നിസ് ബോൾ, ക്രിക്കറ്റ് കിറ്റ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.