സർക്കാർ സ്ഥാപനങ്ങള്‍ക്ക് പുറമെ സ്വകാര്യ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ക്കും ആധാർ പ്രാമാണീകരണത്തിന് (ഓതന്റിക്കേഷൻ) അനുമതി നല്‍കി കേന്ദ്രം വിജ്ഞാപനമിറക്കി. 2025-ലെ ആധാർ ഓതന്റിക്കേഷൻ ഫോർ ഗുഡ് ഗവേണൻസ് ഭേദഗതി നിയമങ്ങള്‍ ഇലക്‌ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം കഴിഞ്ഞ ദിവസം വിജ്ഞാപനം ചെയ്തു. ഇതോടെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പ്ലാറ്റ്ഫോമില്‍ പ്രാമാണീകരണം നടത്താൻ അവസരം ലഭിക്കും. നിലവില്‍ സർക്കാർ വകുപ്പുകള്‍, മന്ത്രാലയങ്ങള്‍, ടെലികോം, ബാങ്കിങ് സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കാണ് അനുമതിയുള്ളത്. ഇത് ഏത് സ്വകാര്യ സ്ഥാപനത്തിനും ഉപയോഗിക്കാമെന്നാക്കിയാണ് മാറ്റിയിരിക്കുന്നത്. ആധാർ നമ്പറോ ബയോമെട്രിക് വിവരങ്ങളോ ഓണ്‍ലൈനായി നല്‍കി അതിന്റെ ആധികാരികത ആധാർ സെൻട്രല്‍ ഐഡന്റിറ്റീസ് ഡേറ്റ റിപ്പോസിറ്ററിയുടെ സഹായത്തോടെ ഉറപ്പുവരുത്തുന്നതിനെയാണ് ആധാർ പ്രാമാണീകരണം എന്നുവിളിക്കുന്നത്.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ