വ്യാജ രേഖകൾ ഉപയോഗിച്ച് കേരളത്തിലെത്തി സ്വന്തം പേരിൽ സ്ഥലം വാങ്ങി; അനധികൃതമായി സംസ്ഥാനത്ത് തങ്ങിയ ബംഗ്ലാദേശി ദമ്പതികൾ പിടിയിൽ

വ്യാജരേഖകള്‍ ചമച്ച്‌ കേരളത്തില്‍ ദീർഘകാലമായി തങ്ങിയ ബംഗ്ലാദേശ് ദമ്ബതിമാർ പിടിയില്‍. ബംഗ്ലാദേശ് സ്വദേശികളായ ദശരഥ് ബാനർജി (38), ഇയാളുടെ ഭാര്യ മാരി ബിബി (33) എന്നിവരെയാണ് ഞാറക്കല്‍ പോലീസ് പിടികൂടിയത്.ഇതോടെ ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി എറണാകുളം റൂറല്‍ ജില്ലയില്‍ ഈ വർഷം പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം 37 ആയി.

ബംഗ്ലാദേശികളായ ദശരഥ് ബാനർജിയും ഭാര്യയും അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച്‌ പശ്ചിമബംഗാളില്‍നിന്ന് വ്യാജമായി ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ്, ജനന സർട്ടിഫിക്കറ്റ് എന്നിവ സ്വന്തമാക്കിയ ശേഷം കേരളത്തിലേക്ക് എത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വ്യാജ രേഖകളുമായി കേരളത്തിലെത്തിയ ദമ്ബതിമാർ പറവൂർ വടക്കേ മേത്തറ ഭാഗത്ത് സ്ഥലംവാങ്ങി രജിസ്റ്റർ ചെയ്ത് താമസിക്കുകയായിരുന്നു. ‘ഓടശ്ശേരി വീട്’ എന്ന വീട്ടുപേരില്‍ ടിൻ ഷീറ്റ് കൊണ്ട് നിർമ്മിച്ച വീട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ നടത്തുന്ന ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരില്‍നിന്ന് കേരളത്തില്‍ നിന്നുള്ള ഡ്രൈവിങ് ലൈസൻസ്, വാഹനത്തിന്റെ ആർ.സി ബുക്കിന്റെ പകർപ്പ്, വാർഡ് മെമ്ബർ നല്‍കിയ സാക്ഷ്യപത്രം എന്നിവയും കണ്ടെത്തിയിട്ടുണ്ട്.

റൂറല്‍ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ ഇൻസ്പെക്ടർ സുനില്‍ തോമസ്, എസ്.ഐ.മാരായ അഖില്‍ വിജയകുമാർ, ലാലൻ, ഹരിചന്ദ്, എ.എസ്.ഐ.മാരായ സ്വപ്ന, റെജി എ തങ്കപ്പൻ, എസ്.സി.പി.ഒ.മാരായ മിറാജ്, സുനില്‍ കുമാർ, സി.പി.ഒ.മാരായ ശ്രീകാന്ത്, ആന്റണി ഫ്രെഡി, ശ്യാംകുമാർ, ഐശ്വര്യ, എച്ച്‌.ജി. വേണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ജില്ലയിലെ ആദ്യ അങ്കണവാടി കം ക്രഷ് വരദൂരില്‍ പ്രവര്‍ത്തന സജ്ജം

ജില്ലയിലെ ആദ്യത്തെ അങ്കണവാടി കം ക്രഷ് വരദൂര്‍ അങ്കണ്‍വാടിയില്‍ പ്രവര്‍ത്തന സജ്ജമായി. പനമരം ബ്ലോക്ക് പഞ്ചായത്തിലെ കണിയാമ്പറ്റ വരദൂരില്‍ സ്ഥാപിച്ച അങ്കണവാടി-കം-ക്രഷില്‍ ആറു മാസം മുതല്‍ മൂന്ന് വയസ് വരെ പ്രായമുള്ള കുട്ടികളെ ക്രഷിലേക്കും

വാവാടിയിൽ പുതിയതായി ആരംഭിക്കുന്ന ക്വാറിക്കെതിരെ പ്രദേശവാസികൾ

വാവാടി :വെങ്ങപ്പള്ളി പഞ്ചായത്തിലെ ആറാം വാർഡ് വാവാടി നീലാംകുന്നിൽ പുതിയതായി ആരംഭിക്കുവാൻ പോകുന്ന ക്വാറിക്കെതിരെ ക്വാറി ആക്ഷൻ കമ്മിറ്റി പ്രക്ഷോഭ സമരം നടത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഏതു പ്രവർത്തികളെയും ചെറുക്കുമെന്നും. സമരസമിതിക്ക്

പ്രൊമോട്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഓഫിസുകളിലേക്ക് പ്രമോട്ടോര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. 18-40 നുമിടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗക്കാരായ പ്ലസ്ടു/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ അതത് തദ്ദേശ സ്വയംഭരണ

കർഷകദിനത്തിൽ അവാർഡിന്റെ മധുരം നുണഞ്ഞ് അസംപ്ഷൻ എയുപി സ്കൂൾ

സുൽത്താൻ ബത്തേരി കൃഷി വകുപ്പ് ഒരുക്കിയ മികച്ച വിദ്യാർത്ഥി കർഷക അവാർഡ് സ്വന്തമാക്കി, അസംപ്ഷൻ എയുപി സ്കൂൾ വിദ്യാർത്ഥി ജോയൽ ലിജോ. കർഷകദിനത്തോടനുബന്ധിച്ച് സുൽത്താൻ ബത്തേരി വ്യാപാരഭവനിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ മുൻസിപ്പൽ

പഠനമുറി നിര്‍മാണത്തിന് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പ് സര്‍ക്കാര്‍/എയ്ഡഡ്/ടെക്നിക്കല്‍/സ്പെഷല്‍/കേന്ദ്രീയ വിദ്യാലയങ്ങളില്‍ അഞ്ച് മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും പഠനമുറി നിര്‍മ്മാണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ താമസിക്കുന്ന വീടിന്റെ വിസ്തീര്‍ണം 800 സ്‌ക്വയര്‍ ഫീറ്റും

ബാണസുര ഡാമിൻ്റെ ഷട്ടറുകൾ 20 സെ.മീ ഉയർത്തി

പടിഞ്ഞാറത്തറ: ബാണാസുര സാഗർ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ ശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ സ്‌പിൽവെ ഷട്ടറുകൾ 20 സെന്റീമീറ്ററായി ഉയർത്തി. 26.10 ക്യുമെക്സ‌് വെള്ളമാണ് ഘട്ടം ഘട്ടമായി ഒഴുക്കി വിടുന്നതെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.