തിരുവനന്തപുരം: വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം വാട്സ്ആപ്പിൽ ലഭിച്ചാൽ ആ ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. തട്ടിപ്പിന്‍റെ മറ്റൊരു മുഖമാണത്. മോട്ടോർ വാഹന വകുപ്പിന്‍റെ പേരിലാണ് സന്ദേശം വരുന്നത്.
മെസേജിലെ വാഹന നമ്പറും മറ്റു വിവരങ്ങളും നിങ്ങളുടേത് തന്നെയായിരിക്കും. വരുന്ന സന്ദേശത്തോടൊപ്പം പരിവാഹൻ എന്ന പേരിൽ വ്യാജ ആപ്പ് അല്ലെങ്കിൽ വ്യാജ ലിങ്ക് ഉണ്ടാകും. അതിൽ ക്ലിക്ക് ചെയ്താൽ പണം നഷ്ടപ്പെടുമെന്ന് ഉറപ്പാണെന്ന് മുന്നറിയിപ്പ് നൽകുകയാണ് കേരള പൊലീസ്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാതെ അവഗണിക്കണമെന്നും കേരള പൊലീസ് ആവശ്യപ്പെട്ടു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്