കറുത്ത മഷി കൊണ്ട് പൂരിപ്പിക്കുന്ന ചെക്കുകൾ അസാധുവാകുമോ? സമൂഹമാധ്യമങ്ങളിൽ പ്രചരണത്തിന് പിന്നിലെ യാഥാർത്ഥ്യമെന്ത്? പിഐബി ഫാക്ട് ചെക്ക് വായിക്കാം…

ബാങ്കിലെ ചെക്കുകള്‍ പൂരിപ്പിക്കുന്നത് സംബന്ധിച്ച്‌ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുതിയ മാർഗനിർദ്ദേശങ്ങള്‍ പുറത്തിറക്കിയതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. 2025 ജനുവരി 1 മുതല്‍ ക്യാഷ് ചെക്കില്‍ കറുത്ത മഷി ഉപയോഗിച്ച്‌ എഴുതുന്നതിന് നിരോധനം ഏർപ്പെടുത്തിയതായാണ് പോസ്റ്റുകള്‍ പ്രചരിക്കുന്നത്.

എന്നാല്‍ പ്രചാരണത്തിലെ വസ്‌തുത സംബന്ധിച്ച്‌ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് കീഴിലുള്ള നോഡല്‍ ഏജൻസിയായ പ്രസ് ബ്യൂറോ ഓഫ് ഇന്ത്യ (PIB). ഈ അവകാശവാദം പൂർണമായും തെറ്റാണെന്ന് പിഐബി സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോം വഴി പങ്കുവെച്ച ഫാക്റ്റ് ചെക്കില്‍ വ്യക്തമാക്കുന്നു. നീലയോ പച്ചയോ മഷി ഉപയോഗിച്ച്‌ പൂരിപ്പിക്കുന്ന ചെക്കുകള്‍ക്ക് മാത്രമേ ബാങ്ക് ഇടപാടുകളില്‍ സാധുതയുള്ളൂവെന്നും പണമിടപാടുകളിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും തട്ടിപ്പ് തടയുന്നതിനുമുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് മാറ്റമെന്നുമാണ് വ്യാജ പോസ്റ്റില്‍ പറയുന്നത്.

ചെക്ക് പൂരിപ്പിക്കുന്നത് സംബന്ധിച്ച്‌ ആർബിഐ പുതിയ മാർഗനിർദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടില്ല എന്ന് പിഐബി ഫാക്റ്റ് ചെക്കില്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച ആർബിഐ നിയമവും പിഐബി പങ്കുവെച്ചിട്ടുണ്ട്. ബാങ്കിൻ്റെ മെഷീനില്‍ സ്കാൻ ചെയ്യുമ്ബോള്‍ തെളിഞ്ഞു കാണുന്ന നിറമുള്ള ഏതു മഷി ഉപയോഗിച്ചും ചെക്ക് പൂരിപ്പിക്കാം എന്നാണ് ആർബിഐയുടെ
നിലവിലെ നിയമം.

എംഎസ്‍സി എൽസ അപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ‌ ഹൈക്കോടതിയിൽ

കൊച്ചി: കൊച്ചി പുറങ്കടലിൽ ചരക്ക് കപ്പൽ എംഎസ്‍‌സി എൽസ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. 9000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തിരിക്കുകയാണ്.

ക്വട്ടേഷൻ ക്ഷണിച്ചു.

പൊതുമരാമത്ത് വകുപ്പ് (നിരത്ത്) പുൽപള്ളി ഓഫീസിന്റെ അധികാര പരിധിയിൽ വരുന്ന സുൽത്താൻ ബത്തേരി-പുൽപള്ളി-പെരിക്കല്ലൂർ റോഡിൽ കേളക്കവല എന്ന സ്ഥലത്ത് അപകടകരമായി സ്ഥിതിചെയ്യുന്ന ആൽമരത്തിന്റെ വെട്ടിമാറ്റിയ ശിഖരങ്ങൾ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പൊതുമരാമത്ത്

ദർഘാസ് ക്ഷണിച്ചു.

വൈത്തിരി താലൂക്ക് ആശുപത്രിയിൽ ജെഎസ്എസ്കെ, ട്രൈബൽ, ആർഎസ്ബിവൈ, മെഡിസെപ്പ് എന്നീ പദ്ധതികളിൽ ചികിത്സയിലുള്ള രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത സിടി/എംആർഐ/ യുഎസ്ജി സ്കാനിംഗ് സേവനങ്ങൾ ഒരു വർഷത്തേക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ചെയ്യാൻ താത്പര്യമുള്ള അംഗീകൃത

ലാറ്ററല്‍ എന്‍ട്രി കോഴ്‌സിലേക്ക് പ്രവേശനം

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജില്‍ രണ്ടാം വര്‍ഷ ക്ലാസ്സുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി കോഴ്‌സില്‍ ഒഴിവുള്ള സീറ്റില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 11 ന് രാവിലെ 9.30 മുതൽ 10.30 മണിക്കകം രജിസ്റ്റർ ചെയ്യണം.

ടെൻഡർ ക്ഷണിച്ചു.

വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഏഴ് ഉച്ച

ബേക്കറി ഉൽപ്പന്നങ്ങളുടെ നിർമാണത്തിൽ സൗജന്യ പരിശീലനം

പുത്തൂർവയൽ എസ്ബിഐ പരിശീലന കേന്ദ്രത്തിൽ 12 ദിവസത്തെ സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു. ബേക്കറി ഉൽപ്പന്നങ്ങളായ കേക്ക്, പഫ്‌സ്, ബർഗർ, സാൻഡ്വിച്ച്, കപ്പ്‌ കേക്ക്, പിസ, ഫ്രൈഡ് റൈസ്, പുലാവ് എന്നിവയുടെ നിർമാണത്തിലാണ് പരിശീലനം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.