കുടുംബശ്രീ ജില്ലാമിഷന്റെയും മാനന്തവാടി ബ്ലോക്ക് ബി.എൻ.എസ്.ഇ.പി കമ്മറ്റിയുടെയും സാധിക ബിസിനസ് കൺസൽട്ടിംഗ് ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തിൽ താഴെയങ്ങാടി റോഡിൽ സ്കൂൾ വിപണനമേള ആരംഭിച്ചു. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ ബാലസുബ്രമണ്യൻ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കോർഡിനേറ്റർ റജീന ആദ്യ വിൽപ്പന നടത്തി. ബി.എൻ.എസ്.ഇ.പി ചെയർപേഴ്സൺ സൗമിനി സ്വാഗതം പറഞ്ഞു. ജില്ലാപ്രോഗ്രാം മാനേജർമാരായ ശ്രുതി രാജൻ, ഹുദൈഫ്,ബ്ലോക്ക് കോർഡിനേറ്റർ അതുല്യ, ഡോളി രഞ്ജിത്ത്, പ്രീയ വീരേന്ദ്രകുമാർ, ലത, സ്വപ്ന ബിജു എന്നിവർ സംസാരിച്ചു. കുടുംബശ്രീ ബിസിനസ് കൺസൽട്ടന്റുമാർ , സപ്പോർട്ടിംഗ് സ്റ്റാഫ് എന്നിവർ സന്നിഹിതരായിരുന്നു

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്