സംസ്ഥാനത്തെ സ്കൂളുകളില്‍ പുതിയ അധ്യയന വർഷത്തില്‍ അഞ്ച് മുതല്‍ ഒൻപത് വരെ ക്ലാസുകളില്‍ ഓള്‍ പാസ് സമ്പ്രദായം ഉണ്ടാകില്ല. പകരം ക്ലാസ് കയറ്റത്തിന് എഴുത്തുപരീക്ഷയില്‍ 30 ശതമാനം മാർക്ക് നേടണമെന്ന മിനിമം മാർക്ക് സമ്പ്രദായം നടപ്പാക്കും. കഴിഞ്ഞ അധ്യയന വർഷം എട്ടാം ക്ലാസില്‍ നടപ്പാക്കിയ രീതി ഈ വർഷം ഒൻപതില്‍ കൂടി നടപ്പാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും അഞ്ചാം ക്ലാസ് മുതല്‍ തുടങ്ങാനാണ് പുതിയ തീരുമാനം. വാർഷിക പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എഴുത്തു പരീക്ഷയില്‍ 30 ശതമാനം മാർക്ക് നേടാത്തവർക്ക് ക്ലാസ് കയറ്റം നല്‍കില്ല. 2023-24 അധ്യയന വർഷം വരെ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെ തോല്പിക്കാത്ത രീതിയായിരുന്നു. മുഴുവൻ പേരെയും പാസാക്കുന്ന രീതി വഴി വിദ്യാർഥികളുടെ വിലയിരുത്തല്‍ സമ്പ്രദായം താളംതെറ്റിയെന്നും ഇതുവഴി സംസ്ഥാന സിലബസില്‍ പഠിക്കുന്ന കുട്ടികളുടെ നിലവാരം താഴേക്ക് പോകുന്നുവെന്നും വിലയിരുത്തലുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് തന്നെ വിദഗ്ധരെ പെങ്കടുപ്പിച്ച് വിദ്യാഭ്യാസ കോണ്‍ക്ലേവ് സംഘടിപ്പിച്ചതും മിനിമം മാർക്ക് കൊണ്ടുവരാൻ തീരുമാനിച്ചതും. കഴിഞ്ഞ അധ്യയന വർഷം ഇത് എട്ടാം ക്ലാസില്‍ നടപ്പാക്കിയതിന് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് അഞ്ച് മുതല്‍ ഒൻപത് വരെ നടപ്പാക്കാൻ തീരുമാനിച്ചത്. വാർഷിക പരീക്ഷയില്‍ മിനിമം മാർക്ക് നേടാൻ കഴിയാത്ത വിദ്യാർഥികള്‍ക്ക് അധിക ക്ലാസുകള്‍ വഴി പഠന പിന്തുണ ഉറപ്പാക്കി പുനഃപരീക്ഷ നടത്തിയാണ് എട്ടാം ക്ലാസില്‍ ഇത് നടപ്പാക്കിയത്. അഞ്ചാം ക്ലാസ് മുതല്‍ ഈ രീതി നടപ്പാക്കുന്നത് വഴി താഴെതലത്തില്‍ നിന്ന് തന്നെ വിദ്യാർഥികളുടെ പഠന നിലവാരം ഉറപ്പാക്കാനാകുമെന്നാണ് വിലയിരുത്തല്‍. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം നേരത്തെ എട്ടാം ക്ലാസ് വരെ മുഴുവൻ വിദ്യാർഥികള്‍ക്കും ക്ലാസ് കയറ്റം നല്‍കിയിരുന്നു. 2019-ല്‍ ഇതുസംബന്ധിച്ച ഷെഡ്യൂളില്‍ ഭേദഗതി കൊണ്ടുവന്നെങ്കിലും കേരളത്തില്‍ ഓള്‍ പാസ് തുടരുകയായിരുന്നു. നിലവില്‍ മിനിമം മാർക്ക് രീതി നടപ്പാക്കാൻ നിയമപ്രകാരം തടസമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വിശദീകരിക്കുന്നു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്