മലങ്കര യൂണിറ്റിലെ ഒരുമ സ്വാശ്രയ സംഘത്തിന്റെ വാർഷികം യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ് ഉത്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.സംഘം പ്രസിഡന്റ് സൈനബ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സുജാത വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.യൂണിറ്റ് സി.ഡി.ഒ.സാബു പി.വി.,ഷീജ മനു, പ്രീതി,അൻസിയ എന്നിവർ സംസാരിച്ചു.കുട്ടികൾക്ക് പഠനോ പകരണങ്ങൾ വിതരണം ചെയ്തു.വിവിധ കലാപരിപാടികൾക്ക് ശേഷം സ്നേഹവിരുന്നോടെ സമാപിച്ചു.

ഇൻ്റിഗോയ്ക്കും എയർ ഇന്ത്യക്കും മുന്നിൽ സുപ്രധാന ആവശ്യവുമായി കേന്ദ്രസർക്കാർ; സെപ്തംബർ മുതൽ ചൈനയിലേക്ക് സർവീസ് നടത്തണം
ദില്ലി: ഇരു രാജ്യങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ മുൻപത്തേത് പോലെ പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും ഒരുങ്ങുന്നതായി റിപ്പോർട്ട്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിവരം. ഇതിൻ്റെ ഭാഗമായി ഇന്ത്യയിലെ പ്രധാന വിമാന കമ്പനികളായ