ജോബ്സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്
ജോബ്സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു.ജില്ലയിൽ പ്രാദേശികമായ തൊഴിൽ സാധ്യതകൾ കണ്ടെത്തി തൊഴിൽ നൈപുണ്യ പരിശീലനം നല്കുകയാണ് ജോബ് സ്റ്റേഷൻ്റെ ലക്ഷ്യം. ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ നടന്ന പരിപാടി പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. തൊഴിൽ ദാതാക്കളെയും, തൊഴിൽ അന്വേഷകരെയും കണ്ടെത്തി തൊഴിൽ നൽകാൻ ഇതുമൂലം സാധിക്കണമെന്ന് മന്ത്രി പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി അധ്യക്ഷനായിരുന്നു.
വൈസ് പ്രസിഡൻറ് എ.കെ.ജയഭാരതി,
വിജ്ഞാനകേരളം ജില്ലാ കോ-ഓഡിനേറ്റർ ശ്രീജിത്ത് ശിവരാമൻ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.എൻ.സുശീല ,കെ.വിജയൻ,
ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി.വിജോൾ,
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്സൻ പി.കല്യാണി ,
ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയിൻ,മെമ്പർമാരായപി. ചന്ദ്രൻ,ഇന്ദിര പ്രേമചന്ദ്രൻ,ബി എം വിമല ,രമ്യ താരേഷ്,അസീസ് വാളാട്,വി.ബാലൻ ,മാനന്തവാടി എംപ്ലോയ്മെൻറ് ഓഫീസ് ഇൻചാർജ് ഷിജു മോഹൻ,അസാപ്പ് ജില്ലാ പ്രോഗ്രാം മാനേജർകെ.എസ്.ഷഹന,സി.ഡിറ്റ്.
മാനന്തവാടി എ. എ.അനീഷ്തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
അസാപ്പ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ ഏജൻസികളാണ് പരിശീലനം നൽകുന്നത്. പരിശീലനം പൂർത്തിയാക്കുന്നതോടെ സംരംഭകരുടെ ആവശ്യപ്രകാരമുള്ള തൊഴിലാളികളെ നൽകാനാകും.
ഇമേജ്മൊബൈൽസ്,സഹ്യഫുഡ്സ് ,വാസ്താ എനർജി,പി.കെ.കെ.ഫുഡ്സ് തുടങ്ങിയ തൊഴിൽദാതാക്കൾ പരിപാടിയിൽ പങ്കെടുത്തു.

പാൽ സംഭരണം:വില വർദ്ധന ആവശ്യപ്പെട്ട് ക്ഷീര കർഷകർ ധർണ്ണ നടത്തി.

കൽപ്പറ്റ: പാൽ സംഭരണ വില വർദ്ധന ആവശ്യപ്പെട്ട് ക്ഷീര കർഷക കൂട്ടായ്മയായ മലബാർ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ മിൽമ യൂണിറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കാലി

യുവജന കമ്മീഷൻ ജില്ലാ കോർഡിനേറ്റർ വാക്ക് ഇൻ ഇന്റർവ്യൂ

സംസ്ഥാന യുവജന കമ്മീഷന്റെ വിവിധ പദ്ധതികളിലേക്ക് ജില്ലാ കോർഡിനേറ്റർ നിയമനം നടത്തുന്നു. പ്ലസ്‌ടു യോഗ്യതയുള്ള 18 നും 40 നുമിടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷാഫോം www.ksyc.kerala.gov.in ൽ ലഭ്യമാണ്.

അത്താഴം ഒഴിവാക്കിയാല്‍ ഭാരം കുറയ്ക്കാന്‍ സാധിക്കുമോ?

അത്താഴം ഒഴിവാക്കിയാല്‍ ഭാരം കുറയ്ക്കാന്‍ സാധിക്കുമോ?അത്താഴം ഒഴിവാക്കിയും പ്രഭാതഭക്ഷണം പഴങ്ങള്‍ മാത്രമാക്കിയും ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നത് പതിവാണ്. തീര്‍ച്ചയായും ഈ ഭക്ഷണക്രമം ഫലം കാണിക്കുമെങ്കിലും ഇത് എല്ലാവര്‍ക്കും ഒരുപോലെ അനുയോജ്യമായിരിക്കണമെന്നില്ല. വ്യക്തികള്‍ക്ക് അനുസരിച്ച് മെറ്റബോളിസവും

വിവാഹിതനായ പുരുഷന്റെ പിറകെ നടന്ന് ശല്യം ചെയ്ത് യുവതി; സഞ്ചാര നിയന്ത്രണവും വിലക്കും ഏര്‍പ്പെടുത്തി കോടതി

വിവാഹിതനായ പുരുഷന്റെ പിറകെ നടന്ന് ശല്യം ചെയ്തതിന് യുവതിയ്‌ക്കെതിരെ സഞ്ചാരനിയന്ത്രണ ഉത്തരവുമായി കോടതി. പരാതിക്കാരന്റെ വസതിയുടെ 300 മീറ്റര്‍ ചുറ്റളവില്‍ യുവതി പ്രവേശിക്കരുതെന്നാണ് ഉത്തരവ്. ഡല്‍ഹി രോഹിണി കോടതിയിലെ സിവില്‍ ജഡ്ജി രേണുവാണ് ഉത്തരവ്

റാപ്പർ വേടനെതിരെ ബലാത്സംഗക്കേസ്

തിരുവനന്തപുരം: റാപ്പര്‍ വേടനെതിരെ ബലാത്സംഗ കേസ്. യുവ ഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ട്രംപിന്‍റെ 25 ശതമാനം നികുതി തിരിച്ചടിയാകുമോ? അമേരിക്കന്‍ സംഘം ഓഗസ്റ്റ് 25ന് ഇന്ത്യയിലേക്ക്

ദില്ലി: ഇന്ത്യ അമേരിക്ക വാപ്യാര കരാറിന്‍റെ ചര്‍ച്ചകള്‍ അവസാനിക്കും മുമ്പേയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം നികുതി നാളെ മുതല്‍ നിലവില്‍ വരുമെന്ന് പ്രഖ്യാപിച്ചത്. റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.