എസ്‌എഫ്‌ഐ അഖിലേന്ത്യ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തലുള്ള ‘മെറിറ്റ് ഫെസ്റ്റോ 22ന് ബത്തേരി അധ്യാപക ഭവനിൽ നടത്തും. ജില്ലയിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ മുഴുവൻ വിദ്യാർഥികളെയും അനുമോദിക്കും. ഉരുൾ ദുരന്തത്തെ അതിജീവിച്ച് വെള്ളാർമല ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളെയും ആദരിക്കും. ജില്ലാ കമ്മിറ്റി നൽകുന്ന അഭിമന്യു എൻഡോവ്‌മെന്റ് പുരസ്‌ക്കാരവും ചടങ്ങിൽ കൈമാറും. എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പി എം ആർഷൊ ഉദ്‌ഘാടനം ചെയ്യും. 27 മുതൽ 30 വരെ കോഴിക്കാടാണ് അഖിലേന്ത്യ സമ്മേളനം നടക്കുന്നത്. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെയും വെള്ളാർമല സ്‌കൂളിൽ നിന്ന് പരീക്ഷ എഴുതിയവരെയും മാതാപിതാക്കളെയും മെറിറ്റ് ഫെസ്റ്റോയിലേക്ക് ക്ഷണിക്കുന്നതായി ജില്ലാ കമ്മിറ്റി അറിയിച്ചു. ഫോൺ: 6238036992, 9745725464.

ക്ഷീരസദനം വീട് നിർമ്മാണത്തിന് തുടക്കമായി
മലബാർ മിൽമ 2025-26 വർഷത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്വന്തമായി വാസയോഗ്യമായ വീടില്ലാത്തവരുമായ ക്ഷീരകർഷകർക്ക് വീട് നിർമ്മിച്ച് നൽകുന്ന മിൽമ ക്ഷീരസദനം പദ്ധതി പ്രകാരം മേഖല യൂണിയൻ തെരഞ്ഞെടുത്ത പനവല്ലി ഷീര സംഘത്തിലെ കർഷകയായ