പ്രവാസി പുനരധിവാസ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ ധനസഹായം അനുവദിക്കണം;കേരള പ്രവാസി സംഘം

അമ്പലവയൽ: കേരള സർക്കാർ തുടർന്ന് വരുന്ന പ്രവാസി പെൻഷൻ, തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസം അടക്കമുള്ള പദ്ധതികൾക്ക് കേന്ദ്ര സർക്കാർ ധനസഹായം അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം മീനങ്ങാടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഏരിയ പ്രസിഡന്റ് മുഹമ്മദ് മോതിരോട്ട് പതാക ഉയർത്തി. സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ പ്രസിഡന്റുമായ കെ കെ നാണു ഉദ്‌ഘാടനം ചെയ്തു. മുഹമ്മദ് മോതിരോട്ട് അധ്യക്ഷത വഹിച്ചു. കെ സേതുമാധവൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കെ കെ രാധാകൃഷ്ണൻ, ജോസ് ജേക്കബ്, എ പി സുരേഷ്ബാബു എന്നിവർ സംസാരിച്ചു. കെ ആർ പ്രസാദ് സ്വാഗതവും, ഷാജി പുറ്റാട് നന്ദിയും പറഞ്ഞു. സമ്മേളനം 17 അംഗ ഏരിയ കമ്മിറ്റിയെയും, ജില്ലാ സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.

ഭാരവാഹികൾ: മുഹമ്മദ് മോതിരോട്ട് (പ്രസിഡന്റ്), കെ സേതുമാധവൻ (സെക്രട്ടറി), കെ സൈനബ (ട്രഷറർ)

വൻകുടൽ ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഒൻപത് ഭക്ഷണങ്ങൾ

നാരുകൾ, ഫോളേറ്റ്, ല്യൂട്ടിൻ, കരോട്ടിനോയിഡുകൾ പോലുള്ള ആന്റിഓക്‌സിഡന്റുകൾ എന്നിവ ഇലക്കറികളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വൻകുടലിലെ വീക്കം, പോളിപ്‌സ്, കാൻസർ രൂപീകരണം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. വൻകുടലിൻ്റെ ഒരു ഭാഗത്ത് കോളൻ എന്നറിയപ്പെടുന്ന കോശങ്ങളുടെ

തമിഴ്നാട്ടിലെത്തി മാധ്യമങ്ങളെ ഉപയോഗിച്ച് നിരപരാധിയെന്ന് വരുത്തുക ലക്ഷ്യം: ജയിൽ ചാട്ടത്തിൽ ഗോവിന്ദച്ചാമി

ജയിൽ ചാടിയ ശേഷം തമിഴ്നാട്ടിൽ എത്തി മാധ്യമങ്ങളെ ഉപയോ​ഗിച്ച് നിരപരാധിയെന്ന് വരുത്തുകയായിരുന്നു ലക്ഷ്യമെന്ന് ​ഗോവിന്ദച്ചാമിയുടെ മൊഴി. തമിഴ്നാട്ടിലെ മാധ്യമങ്ങളെ ഉപയോഗിച്ച് താൻ കുറ്റക്കാരനല്ലെന്ന് വരുത്താനുള്ള ശ്രമം നടത്തുകയായിരുന്നു ലക്ഷ്യമെന്നാണ് ​ഗോവിന്ദച്ചാമി മൊഴി നൽകിയിരിക്കുന്നത്. തമിഴ്നാട്ടുകാരനായ

4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; മഴയുടെ ശക്തി കുറയും, കോട്ടയത്തും വയനാട്ടിലും കുട്ടനാട് താലൂക്കിലും അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്. കോഴിക്കോട്,വയനാട്, കണ്ണൂർ,കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇനി മഴയുടെ ശക്തി കുറയും. എങ്കിലും തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ജാഗ്രത

സിനിമാ ടിക്കറ്റ് നിരക്ക് ഏകീകരിക്കും, പുതിയ സംവിധാനം വരുന്നു; മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരംസംസ്ഥാനത്ത് സിനിമാ ടിക്കറ്റ് നിരക്ക് ഏകീകരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. തിയേറ്റര്‍ ലാഭകരമായി നടത്താന്‍ കഴിയുന്ന രീതിയിലാണ് ഇ-ടിക്കറ്റിംഗ് നടപ്പാക്കുക എന്നും മന്ത്രി പറഞ്ഞു. ടിക്കറ്റിംഗ് സംവിധാനത്തിനായി ഡിജിറ്റല്‍ സര്‍വകലാശാലയുമായി കരാര്‍ ഒപ്പുവെച്ചുവെന്നും അദ്ദേഹം

ജില്ലയിൽ കൂടുതൽ മഴ കാപ്പികളത്ത്

ജില്ലയിൽ കഴിഞ്ഞ ദിവസം കൂടുതൽ മഴ ലഭിച്ചത് കാപ്പികളത്ത്. ജൂലൈ 26 ന് രാവിലെ 8 മുതൽ ജൂലൈ 27 ന് രാവിലെ 8 വരെ ലഭിച്ച കണക്ക് പ്രകാരമാണ് പടിഞ്ഞാറതറ ഗ്രാമപഞ്ചായത്തിലെ കാപ്പിക്കളം

ജില്ലയില്‍ നാല് ക്യാമ്പുകളിലായി 127 പേരെ മാറ്റിതാമസിപ്പിച്ചു.

കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് വൈത്തിരി, മാനന്തവാടി താലൂക്കുകളില്‍ ആരംഭിച്ച നാല് ക്യാമ്പുകളിലായി 127 പേരെ മാറ്റിതാമസിപ്പിച്ചു. 38 കുടുംബങ്ങളില്‍ നിന്നായി 36 പുരുഷന്മാര്‍, 54 സ്ത്രീകള്‍, 37 കുട്ടികള്‍, എന്നിവരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. വൈത്തിരി, മാനന്തവാടി

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.