മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിൽ മരണപ്പെട്ടവരെ അടക്കം ചെയ്ത പുത്തുമല ശ്മശാന ഭൂമി ഇനി “ജൂലൈ 30 ഹൃദയഭൂമി” എന്ന പേരിൽ അറിയപ്പെടും. മേപ്പാടി ഗ്രാമപഞ്ചായത്തിൽ നടന്ന സർവ്വ കക്ഷി യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗമായ യു.എ അജ്‌മൽ സാജിദാണ് “ജുലൈ 30 ഹൃദയഭൂമി” എന്ന പേര് നിർദ്ദേശിച്ചത്. സർവ്വകക്ഷി യോഗത്തിലെ തീരുമാന പ്രകാരം പുത്തുമല ശ്മശാന ഭൂമി ഇനി ജൂലൈ 30 ഹൃദയ ഭൂമി എന്ന പേരിൽ അറിയപ്പെടും.

മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
മാനന്തവാടി: കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സർക്കാരിൻ്റെ ബദൽ നയങ്ങൾക്ക് കരുത്തുപകരുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, 12ാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ.