സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന് പുറമെ പൊൻകുഴി നായ്ക ഉന്നതിയിൽ (മാധവൻ) ദൈവപ്പുര നിര്‍മിക്കാൻ എട്ട് ലക്ഷം രൂപയുടെ പദ്ധതിക്കും ഭരണാനുമതിയായി.
ഇതോടൊപ്പം നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ ആതിര ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന് രണ്ടാം നില നിര്‍മിക്കാൻ പ്രത്യേക വികസന നിധിയിൽ നിന്ന് ഒൻപത് ലക്ഷം രൂപ അനുവദിയ്ക്കാനും ഭരണാനുമതിയായിട്ടുണ്ട്. അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ മട്ടപ്പാറ ട്രൈബൽ ഹോസ്റ്റൽ പരിസരത്ത് മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ പ്രത്യേക വികസന നിധിയിൽ നിന്ന് 1.90 ലക്ഷം രൂപയും മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ മാടപ്പള്ളികുന്ന് കവലയിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ ആസ്തി വികസന ഫണ്ടിൽ നിന്ന് 1.88 ലക്ഷ രൂപയും അനുവദിക്കാനും ഭരണാനുമതി നൽകി.
കൽപ്പറ്റ നിയോജക മണ്ഡലത്തിൽ ടി സിദ്ദീഖ് എംഎൽഎയുടെ ആസ്തി വികസന നിധിയിൽ ഉൾപ്പെടുത്തി പൊഴുതന ഗ്രാമപഞ്ചായത്തിലെ ഓണിവയൽ റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന് 10 ലക്ഷം രൂപ അനുവദിക്കാൻ ഭരണാനുമതിയായി.