‘മെസ്സി വരും ട്ടാ’; മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന് ഔദ്യോഗിക അറിയിപ്പ്

തിരുവനന്തപുരം: മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തും. അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം നവംബറില്‍ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു.
ഫിഫയുടെ സൗഹ്യദ മത്സരങ്ങള്‍ക്കായാണ് കേരളത്തിലെത്തുക. നവംബ‌ർ 10നും 18നും ഇടയിലായിരിക്കും അർജന്റീന ഫുട്ബോള്‍ ടീം കേരളത്തില്‍ അന്താരാഷ്ട്ര സൗഹൃദമത്സരം കളിക്കുക.
മെസ്സിയും സംഘവും കേരളത്തിലെത്തുമെന്ന് സ്ഥിരീകരിച്ച്‌ കായിക മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്. മെസ്സി വരും ട്ടാ.. എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. മെസ്സിയും സംഘവും കേരളത്തില്‍ വരും എന്ന ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെയാണ് വി.അബ്ദുറഹിമാന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരം പങ്കുവെച്ചത്. മെസ്സിയും ടീമും ഈ വര്‍ഷം നവംബറില്‍ കേരളത്തില്‍ കളിക്കും.

മുട്ടിൽ പഞ്ചായത്തിലെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മന്ത്രി ഒ. ആർ കേളു നിർവഹിച്ചു

മുട്ടിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയിൽ പുരോഗതി കൈവരിക്കാൻ പരിയാരം, വാഴവറ്റ എന്നിവടങ്ങളിൽ നിർമ്മിച്ച ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെയും കല്ലുപാടിയിൽ ആസ്‌പിരേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ജനകീയ ആരോഗ്യ കേന്ദ്രത്തിൻ്റെ കെട്ടിടോദ്ഘാടനവും പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി

ജില്ലാതല ഓണാഘോഷം: സെപ്റ്റംബര്‍ 3 മുതല്‍ 9 വരെ വിപുലമായി സംഘടിപ്പിക്കും

ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, വയനാട് ടൂറിസം അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഒന്‍പത് വരെ ജില്ലയില്‍ ഓണാഘോഷ പരിപാടികള്‍ വിപുലുമായി സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി. ആര്‍

അധ്യാപക നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 25 ന് രാവിലെ

സ്‌പോട്ട് അഡ്മിഷൻ

കല്‍പ്പറ്റ ഗവ ഐ.ടി.ഐയിലെ ഒഴുവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 26,27, 29 തിയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഐടിഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9995914652, 9961702406

പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. കോഴ്‌സ് ഫീ 18,000 രൂപ. ഫോണ്‍- 9495999669.

ബത്തേരി ഉപജില്ലയിലെ സ്കൂൾ ഉച്ച ഭക്ഷണ പാചകതൊഴിലാളികൾക്ക് പരിശീലനം നൽകി.

സുൽത്താൻ ബത്തേരി ഉപജില്ലയിലെ സ്കൂൾ ഉച്ച ഭക്ഷണ പാചക തൊഴിലാളികൾക്കുള്ള പരിശീലനം എ.ഇ.ഒ ഷിജിത ബി.ജെ ഉദ്ഘാടനം ചെയ്തു. എച്ച് എം ഫോറം ഉപജില്ലാ ട്രഷറർ ബിജു.എം ടി അധ്യക്ഷത വഹിച്ചു.ചെതലയം പി.എച്ച്.സി യിലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.